ന്യൂജൻ വസ്ത്ര വ്യാപാരങ്ങളിലേക്കും ചുവടുവയ്ക്കാനൊരുങ്ങി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്

പരമ്പരാഗത വസ്ത്രവ്യാപാരത്തിനു പുറമേ ന്യൂജൻ വസ്ത്ര വ്യാപാരങ്ങളിലേക്കും ചുവട് വയ്ക്കാനൊരുങ്ങി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്. പുതിയ തലമുറയ്ക്കിഷ്ടപെടുന്ന തരത്തിൽ ന്യൂജെൻ വസ്ത്രങ്ങളുമായി ഖാദിയുടെ ഫാഷൻ ഡിസൈനർ സ്റ്റുഡിയോ കൊച്ചിയിൽ ഒരുങ്ങി. പുതിയ ഡിസൈനർ സ്റ്റുഡിയോ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

പരമ്പരാഗത വസ്ത്ര ഉദ്പാദന രംഗത്തും കേരളത്തിൻ്റെ തനത് വസ്ത്ര വ്യാപാര രംഗത്തും മികവുറ്റ പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന ഖാദി ന്യൂജൻ രംഗത്തേക്കും ചുവടുവയ്ക്കുകയാണ്.

ഉപഭോക്താക്കളുടെ വസ്ത്രസങ്കല്പങ്ങൾക്കനുസരിച്ച് ഡിസെെനുകളും ഫാഷനുകളും സ്റ്റുഡിയോയിൽ രൂപകല്പന ചെയ്തായിരിക്കും ഖാദി ബോർഡ് വസ്ത്രങ്ങൾ ഇനി വിപണിയിലിറക്കുക.

കാലഘട്ടത്തിനനുയോജ്യമായ നിലയിൽ വസ്ത്രങ്ങൾ രൂപപ്പെടുത്തിയെടുക്കുക എന്നത് ബിസിനസ് രംഗത്തേ അനിവാര്യതയാണെന്ന് ഉദ്ഘാടനം ചെയ്ത സംസാരിക്കവെ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

കൊവിഡിനെ തുടർന്ന് വിപണിയിലിറക്കിയ ഖാദി മാസ്ക്കുകൾക്ക് വൻപ്രചാരമാണ് ലഭിച്ചത്. മാസ്ക് വിപണനത്തിൽ ഖാദിക്ക് ലഭിച്ച ലാഭത്തിന്റെ ആദ്യവിഹിതമായി തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകാൻ ബോർഡ് തീരുമാനിച്ചതായി വൈസ് ചെയ്ർപേഴ്സൺ ശോഭനാ ജോർജ്ജ് പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ഖാദി പുറത്തിറക്കുന്ന വ്യത്യസ്തവും മനോഹരവുമായ വസ്ത്രങ്ങളുടെ ഫാഷൻ പരേഡും നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News