നാടിനും ജീവനും വെളിച്ചമായി തീര്‍ന്ന ടി ആര്‍ ചന്ദ്രദത്തിന്‍റെ സ്മരണയ്ക്കായി ടി ആര്‍ ചന്ദ്രദത്ത് സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ടെക്‌നോളജി മന്ദിരം തിരുവനന്തപുരത്ത് ഉയരുന്നു

അര്‍പ്പണ ബോധത്തോടെ സമൂഹത്തിനായി ജീവിച്ച ബുദ്ധിജീവിയായിരുന്നു ടി.ആര്‍ ചന്ദ്രദത്തെന്നാണ് അദ്ദേഹത്തെ ഏവരും സ്മരിക്കുന്നത് .ജീവിതകാലം മു‍ഴുവന്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച യഥാര്‍ഥ കമ്യൂണിസ്റ്റ് .പുരോഗമന ആശയങ്ങളുള്‍ക്കൊള്ളുന്ന പരിപാടികള്‍ സംഘടിപ്പിക്കുമ്പോ‍ഴും വേദിക്ക് പിന്നിലായിരുന്നു ചന്ദ്രദത്ത് സ്ഥാനമുറപ്പിച്ചിരുന്നത്. രോഗങ്ങള്‍ വരുമ്പോള്‍ തളരാതെ ജീവിതത്തില്‍ മുന്നേറാന്‍ പ്രചോദനം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനും രാജ്യത്തെയാകെ മാറ്റിമറിക്കാനുമുള്ള ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും ശ്രമങ്ങളെ നേരിടാനുള്ള ആശയങ്ങള്‍ മുന്നോട്ടു വക്കാന്‍ ചന്ദ്രദത്തിനായിട്ടുണ്ട് .

ചന്ദ്രദത്ത് നടത്തിവന്ന സാമൂഹിക രാഷ്ട്രീയ തത്വശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ പകരം വക്കാനാകാത്ത ഒന്നാണ്.ക്യാന്‍സറിനെ തോല്‍പ്പിച്ച് നാടിനും ജീവനും വെളിച്ചവുമായി തീര്‍ന്ന കോസ്റ്റ് ഫോര്‍ഡ് സ്ഥാപക ഡയറക്ടര്‍ ടി ആര്‍ ചന്ദ്രദത്തിന്‍റെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന ടി ആര്‍ ചന്ദ്രദത്ത് സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ടെക്‌നോളജി മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ മണ്ണന്തലയില്‍ ധനകാര്യ മന്ത്രി തോമസ് ഐസക് നിർവഹിച്ചു .

1985 ല്‍ സി.അച്യുതമേനോന്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച കോസ്റ്റ്‌ഫോര്‍ഡിന്റെ (സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ്) ഡയറക്ടര്‍ സ്ഥാനത്ത് തുടക്കം മുതല്‍ ദത്ത് മാഷ് എന്നറിയപ്പെടുന്ന ചന്ദ്രദത്താണ്. മരണം വരെയും ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

അയ്യന്തോളില്‍ പ്രത്യാശ ട്രസ്റ്റ് എന്ന പേരില്‍ വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പകല്‍വീടിന്റെ അമരക്കാരനും ദത്ത് മാഷാണ്. ആരോഗ്യ സംരക്ഷണം, സ്വയംതൊഴില്‍ അവസരം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് തളിക്കുളത്ത് പ്രവര്‍ത്തിക്കുന്ന വികാസ് ട്രസ്റ്റിന്റെ അമരത്തും ദത്ത്മാഷായിരുന്നു. കെെരളി ഡയറക്ടര്‍ ടി ആര്‍ അജയന്‍ സഹോദരനാണ്.

ദത്ത്മാഷും സഹോദരൻ ടി ആര്‍ അജയനും

‘മാഷിന്റെ യഥാർത്ഥ സ്മാരകങ്ങൾ മാഷ് കൈപിടിച്ചുയർത്തിയ അനേകായിരം ജീവിതങ്ങളാണ്… മാഷ് ഉയർത്തിക്കൊണ്ട് വന്ന പ്രസ്ഥാനങ്ങളാണ്.. ! മാഷ് പകർന്നു തന്ന ചിന്തകളാണ് ..ആ ചിന്തകൾ കാലമെത്ര കഴിഞ്ഞാലും ലോകത്തിന്റെ പല കോണുകളിലിരുന്ന് ഇങ്ങനെ മിടിച്ചു കൊണ്ടേയിരിക്കും’.മാഷിന്റെ സ്മാരകം തിരുവനന്തപുരത്ത് ഉയരുമ്പോൾ ഇത്തരത്തിൽ സോഷ്യൽ മീഡിയ നിറയെ അദ്ദേഹത്തിനെകുറിച്ചുള്ള സ്മരണകളാണ് നിറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News