
ഏറ്റവും നല്ല നടനാരാണെന്ന് സുരേഷ്‌ഗോപിയോട് ചോദിച്ചാല്‍ ഉത്തരം അപ്പോളെത്തും മോഹന്‍ലാലെന്ന്. മലയാള സിനിമയില്‍ നല്ല നടന്മാര്‍ ഒരുപാട് പേരുണ്ട് എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ആണ് ഏറ്റവും മഹാനായ നടന്‍ എന്നാണ് എനിക്ക് തോന്നുന്നത്.’ എന്നാണ് സുരേഷ്‌ഗോപി മറുപടി പറഞ്ഞത്. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്‌ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
‘സിനിമാ നടന്‍ സുരേഷ് ഗോപി എന്നാണ് ഞാന്‍ എന്നെ അഡ്രസ്സ് ചെയ്യുക. ഞാന്‍ ഒരു ശരാശരി നടനാണ് എന്ന രീതിയിലാണ് ഞാന്‍ എന്നെ തന്നെ വില ഇരുത്താറുള്ളത്. ഇപ്പോഴുള്ള നിലയിലെത്താന്‍ ആ ഒരു ടാലന്റ് പ്രാപ്തമല്ല എന്നാണ് എനിക്ക് തോന്നുന്നത്. മലയാള സിനിമയില്‍ നല്ല നടന്മാര്‍ ഒരുപാട് പേരുണ്ട് എന്നാല്‍, മോഹന്‍ലാല്‍ ആണ് ഏറ്റവും മഹാനായ നടന്‍ എന്നാണ് എനിക്ക് തോന്നുന്നത്.’ സുരേഷ് ഗോപി പറയുന്നു.
ഒരപരിചിതന്‍ വന്ന് സുരേഷ്‌ഗോപിയോട് ആരാണ് എന്ന് ചോദിച്ചാല്‍ എന്ത് മറുപടി നല്‍കുമെന്ന ചോദ്യത്തിന് കൊല്ലത്തെ മഠത്തില്‍ അഴികത്ത് ബാങ്കര്‍ കേശവപിള്ളയുടെ മകന്‍ കെ ഗോപിനാഥന്‍ പിള്ള മകന്‍ സുരേഷ് ഗോപി എന്ന് മറുപടി നല്‍കുമെന്നും സുരേഷ്‌ഗോപി പറയുന്നു.
‘എന്നെ എത്രപേര്‍ ഇഷ്ടപ്പെടുന്നു എന്ന് എനിക്കറിയില്ല. ഞാന്‍ ഒരു നല്ല സിനിമാനടന്‍ ആയിട്ടാണോ അല്ലെങ്കില്‍ അതുമാത്രം ആയിട്ടാണോ ഞാന്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നത്.? എന്റെ സിനിമ ഇതര പ്രവര്‍ത്തനങ്ങള്‍, എന്റെ മനസ്സിന് സുഖം നല്‍കുന്ന സിനിമ അല്ലാത്ത പ്രവര്‍ത്തനം എന്ന നിലക്ക് ഞാന്‍ എടുത്തിട്ടുള്ള ചില നിലപാടുകള്‍, ചില പ്രവര്‍ത്തനങ്ങള്‍, എനിക്ക് കിട്ടുന്ന ആ മര്യാദ എനിക്ക് തോന്നുന്നില്ല മറ്റൊരു താരത്തിന് കിട്ടുമെന്ന്. അത് ദൈവാധീനം കൊണ്ട് എനിക്ക് വന്ന് ചാര്‍ത്തപ്പെട്ട ഒരു ആടയാഭരണമാണ്.’ സുരേഷ് ഗോപി വ്യക്തമാക്കി.
‘ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം എന്ന ഒരു വരി ഞാന്‍ മറന്നു പോയി. സ്‌കൂളില്‍ മോറല്‍ സയന്‍സ് ക്ലാസ്സുകളില്‍ ദാനം എന്താണ്, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ വ്യാഖ്യാനങ്ങള്‍ ഇവയെല്ലാം പഠിപ്പിക്കുമായിരുന്നു. അതിനകത്ത് ആദ്യത്തെ വരി ആണ് അത് ബ്രിട്ടീഷുകാരുടെ വരിയാണ്, ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം എന്നത്. അത് ഞാന്‍ അന്ന് ശ്രദ്ധിച്ചിരുന്നില്ല. അതാണ് എനിക്ക് പറ്റിയ ഒരു അബദ്ധം. പക്ഷേ ഇപ്പോള്‍ ഞാന്‍ അത് കാത്തുസൂക്ഷിക്കുന്നു.’ അദ്ദേഹം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here