ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലകളിലുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വയനാടന്‍ ജനതയോട് യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. ‘വയനാടിന തുറുങ്കിലടക്കരുത്’ എന്ന മുദ്രവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് 10000 ഇ മെയില്‍ അയക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ ജനങ്ങളുടെ ജീവല്‍പ്രശ്നമായിട്ട് പോലും ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധി എംപി യോ കേന്ദ്രമന്ത്രിയോ ഇടപെട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു .
സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും ട്രഷറര്‍ എം വി വിജേഷ് നന്ദിയും പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.