പുതുക്കിയ ശമ്പളം ഏപ്രില്‍ മുതല്‍; ശമ്പള പരിഷ്കരണ ഉത്തരവ് ഇന്നിറങ്ങും

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളവും അലവൻസുകളും ഏപ്രിൽ ഒന്നുമുതൽ വിതരണം ചെയ്യും. പുതുക്കിയ ക്ഷാമബത്തയ്‌ക്ക്‌ 2019 ജൂലൈ ഒന്നുമുതൽ പ്രാബല്യമുണ്ടാകും.

പതിനൊന്നാം ശമ്പള കമീഷൻ ശുപാർശ ചെയ്‌ത അലവൻസുകൾക്ക് 2021 മാർച്ച് ഒന്നുമുതലാണ്‌ പ്രാബല്യം. ഉത്തരവ്‌ ബുധനാഴ്ച ഇറങ്ങും. ആരോഗ്യമേഖലയിൽ കമീഷൻ പ്രത്യേകം ശുപാർശചെയ്ത സ്‌കെയിൽ ലഭിക്കും. ഇതര മേഖലകളിൽ ‘സ്‌കെയിൽ ടു സ്‌കെയിൽ’ പരിഷ്‌കരണമാണ്‌ നടപ്പാകുന്നത്‌.

മൂന്നംഗ സമിതി പ്രവർത്തനം തുടങ്ങി

ശമ്പള പരിഷ്കരണ കമീഷൻ ശുപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും പരിശോധിക്കാൻ മൂന്നംഗ സെക്രട്ടറിതല സമിതി പ്രവർത്തനം തുടങ്ങി.

ധന അഡീഷണൽ ചീഫ്‌ സെക്രട്ടറി കൺവീനറായ സമിതിയിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര അഡീഷണൽ ചീഫ്‌ സെക്രട്ടറി, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ്‌ അംഗങ്ങൾ.

കമീഷൻ ശുപാർശ ചെയ്‌ത ഉയർത്തിയ സ്‌കെയിലുകൾ,കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം മുതലായവ സമിതി പരിശോധിക്കും.

നിർദേശങ്ങളടങ്ങിയ റിപ്പോർട്ട്‌ ഒരു മാസത്തിനുള്ളിൽ‌ സർക്കാരിന്‌ സമർപ്പിക്കും. ഇത്‌ പരിശോധിച്ച്‌ വിശദ ഉത്തരവ് പിന്നീട്‌ ഇറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News