ലാഭത്തിലേക്ക് ചുവടുവച്ച് സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ക്ലേ ആന്‍ഡ് സെറാമിക്സും

നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക് കുതിച്ച കഥയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേ ആൻഡ് സിറാമിക്സിന് പറയാനുള്ളത്. ഖനനമാണ് പ്രധാന മേഖലയെങ്കിലും പെട്രോൾ പമ്പും കൃഷിയുമെല്ലാമായി വരുമാനം നേടുകയാണ് സ്ഥാപനം. അഞ്ച് ഏക്കർ സ്ഥലത്ത് ആരംഭിച്ച പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്നും ലക്ഷങ്ങളുടെ ലാഭമാണ് കൊയ്യുന്നത്.

യുഡിഎഫ് ഭരണകാലത്ത് കടുത്ത പ്രതിസന്ധിയിലായിരുന്നു പൊതുമേഖലാസ്ഥാപനമായ കേരള പ്ലേ ആൻഡ് സിറാമിക്സ്. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ എത്തുന്ന സമയത്ത് അടച്ചുപൂട്ടേണ്ട സ്ഥിതിയിൽ. എന്നാൽ വൈവിധ്യവൽക്കരണത്തിലൂടെ പടിപടിയായി ഉയർന്ന് ഇപ്പോൾ ലാഭത്തിൽ എത്തിയിരിക്കുകയാണ് ഈ സ്ഥാപനം. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നതോടൊപ്പം പുതിയ തൊഴിലവസരങ്ങൾ തുറന്നു നൽകാനായതും നേട്ടമായി ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടുന്നു

അഞ്ചേക്കറിൽ ആരംഭിച്ച പാഷൻ ഫ്രൂട്ട് കൃഷി വൻവിജയമായി. ഇവിടെ എത്തുന്നവർക്ക് മനോഹര കാഴ്ച കൂടി സമ്മാനിക്കുകയാണ് മാങ്ങാട്ട് പറമ്പിലുള്ള അഞ്ചേക്കർ കൃഷിത്തോട്ടം

പാഷൻ ഫ്രൂട്ട് കൃഷിയിൽ മികച്ച വിളവ് ലഭിച്ചപ്പോൾ ആദ്യഘട്ട വിളവെടുപ്പിൽ തന്നെ നാല് ലക്ഷം രൂപയോളം വരുമാനം ലഭിച്ചു.

വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കൂടുതൽ മേഖലകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ക്ലേ ആൻഡ് സിറാമിക്സ്. സംസ്ഥാന സർക്കാരിൻ്റെയും വ്യവസായ വകുപ്പിയും കാര്യക്ഷമമായ ഇടപെടലും പിന്തുണയും കൊണ്ടാണ് നഷ്ടത്തിലായിരുന്ന ഈ പൊതുമേഖലാ സ്ഥാപനം ലാഭത്തിലേക്ക് കുതിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here