ഇന്ധന വില ഇന്നും കൂട്ടി ഗ്രാമീണ മേഖലകളില്‍ 90 കടന്ന് പെട്രോള്‍ വില

തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ , ഡീസൽ വില കേന്ദ്രം കൂട്ടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്ന് കുതിക്കുകയാണ്.

പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചി നഗരത്തിൽ പെട്രോൾ വില 87 രൂപ 76 പൈസയും ഡീസൽ വില 81രൂപ 99 പൈസയുമായി.

തിരുവനന്തപുരം നഗരത്തിൽ 89രൂപ 48 പൈസ ആണ് പെട്രോൾ വില. ഡീസൽ 83 രൂപ 63 പൈസ.കോഴിക്കോട്‌ 88 രൂപ 06 പൈസ, ഡീസൽ 82 രൂപ 29 പൈസയുമാണ്‌ വില. ഈ മാസം അഞ്ചു തവണയാണ്‌ വിലകൂട്ടിയത്‌. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News