മോഡേണാവാന്‍ കേരളത്തിന്‍റെ ഖാദിയും; ഖാദി ഫാഷന്‍ ഡിസൈനര്‍ സ്റ്റുഡിയോ മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

പോയ നാലുവര്‍ഷക്കാലം കേരളം നാനാ മേഖലയിലും വരുത്തിയ മുന്നേറ്റത്തിനൊപ്പം മാറുകയാണ് സംസ്ഥാനത്തിന്‍റെ പരമ്പരാഗത വ്യവസായ മേഖലയായ ഖാദിയും.

പുതിയ കാലഘട്ടത്തിനുസരിച്ച ഡിസൈനുകളുമായി ഖാദി വ്യവസായം ഉണര്‍വിന്‍റെ പാതയിലാണ് ഇതിന്‍റെ ഭാഗമായി പുതിയ ഫാഷന്‍ ഡിസൈനര്‍ സ്റ്റുഡിയോ വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

പുതിയ കാലത്തിന്‍റെ അഭിരുചികള്‍ക്കനുസരിച്ച ഡിസൈനുകളും ഫാഷനുകളും ഖാദി വസ്ത്രങ്ങളിലും കൊണ്ടുവന്ന് കാലത്തിനൊപ്പം മാറുകയാണ് ഖാദിയും ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

നവീകരണം നടത്തിയും വൈവിധ്യവല്‍ക്കരണം സാധ്യമാക്കിയും ഖാദി മേഖലയും കുതിക്കുകയാണ്. കാലാനുസൃതമാവുകയാണ്‌ പരമ്പരാഗത…

Posted by E.P Jayarajan on Tuesday, 9 February 2021

നവീകരണം നടത്തിയും വൈവിധ്യവല്‍ക്കരണം സാധ്യമാക്കിയും ഖാദി മേഖലയും കുതിക്കുകയാണ്. കാലാനുസൃതമാവുകയാണ്‌ പരമ്പരാഗത വ്യവസായമായ ഖാദി മേഖല. പുതിയ വില്‍പനശാലകള്‍ ആരംഭിച്ച് വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാവാൻ ഇക്കാലയളവിൽ ഖാദിക്ക് കഴിഞ്ഞു.

കാലത്തിനൊപ്പം ഖാദിയും മാറുകയാണ്. പുതിതലമുറയുടെ അഭിരുചികള്‍ക്കനുസരിച്ച് നൂതനമായി ഫാഷനുകളില്‍ വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങള്‍ ആകര്‍ഷകമായ ഡിസൈനുകളില്‍ ഉപഭോക്താവിന് ലഭ്യമാക്കാന്‍ ഖാദി മുന്നോട്ടുവന്നിരിക്കുന്നു. ഇതിന്റെ ആദ്യ ചുവടുവെയ്പ്പ് എന്ന നിലയിൽ കൊച്ചിയിൽ ഇന്ന് ഖാദി ഫാഷന്‍ ഡിസൈനര്‍ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു.

ഖാദി ബോര്‍ഡിന്റെ എറണാകുളം കലൂര്‍ ഖാദി ടവറിലാണ് ഫാഷൻ ഡിസൈൻ സ്റ്റുഡിയോ ആരംഭിച്ചത്. പുതിയ ഫാഷനുകളിൽ ഖാദി വസ്ത്രങ്ങളുടെ പ്രദര്‍ശനവും ഇവിടെ ഉണ്ടാകും. ഗ്രാമവ്യവസായ മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതിദത്തമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഖാദി ബ്യൂട്ടി സെന്ററും ഇവിടെ പ്രവര്‍ത്തനമാരംഭിക്കും.

കാലാനുസൃതമായി മാറി വരുന്ന വസ്ത്ര സങ്കല്‍പങ്ങള്‍ക്കനുസരിച്ച് ഡിസൈനുകളും ഫാഷനുകളും ഡിസൈന്‍ സ്റ്റുഡിയോയില്‍ രൂപകല്‍പന ചെയ്താണ് ഇനി മുതല്‍ ഖാദി ബോര്‍ഡ് വസ്ത്രങ്ങള്‍ വിപണിയിലിറക്കുക. പരമ്പരാഗതമേഖലയുടെ വലിയ ഉണര്‍വിന് വഴിയൊരുക്കുന്നതാണ് പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here