
കൊച്ചി നിയമസഭാ മണ്ഡലം പരിതിയില്‍ നിന്നും രാജിവച്ച് നൂറോളം പേര്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കോൺഗ്രസിന്‍റെ പ്രാദേശിക നേതാക്കളായ കെ ബി അഷറഫ്, എം സത്യൻ, പി എച്ച് അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചവരില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്ദു ജ്യോതിഷും ഉള്‍പ്പെടുന്നു.
കോൺഗ്രസ് വനിതാ നേതാക്കളായ റിറ്റി സെബാസ്റ്റ്യൻ, ജാൻസി ജോയി, ഐ ആർ മഞ്ജുള്ള എന്നിവരും, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് കെ എസ് സൈഫുദ്ധീൻ, മണ്ഡലം ജനറൽ സെക്രട്ടറി അയൂബ് സുലൈമാൻ, ബഷീർ അലി, ഇസ്‌മയിൽ ഹസൻ, കോൺഗ്രസ് നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ജ്യോതിഷ് രവീന്ദ്രൻ, പി എം ബഷീർ(കോടതി) എന്നിവരടക്കമുള്ളവരാണ് സിപിഎമ്മിനൊപ്പം ചേർന്നത്.
ഇവര്‍ക്കുള്ള സ്വീകരണ പരിപാടി ഹോട്ടൽ അബാദിൽ വെച്ച് നടന്നു. സ്വീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് നേതാക്കളുടെ അവസര വാദ രാഷ്‌ട്രീയ നിലപാടിൽ പ്രതിഷേധിച്ചാണ് തങ്ങൾ കോൺഗ്രസിൽനിന്ന് രാജിവച്ച് ബഹുജനടിത്തറയുള്ള സിപിഎമ്മിനൊപ്പം ചേരുന്നതെന്ന് പ്രവർത്തകർ പറഞ്ഞു.
യോഗത്തിൽ കെ ബി അഷറഫ് അധ്യക്ഷനായി. കെ എം റിയാദ്, കെ ജെ ആന്റണി, ടൗൺ പ്ളാനിങ് കമ്മിറ്റി ചെയർമാൻ ജെ സനൽ മോൻ, കൗൺസിലർ എം ഹബീബുള്ള, എം സത്യൻ, പി എച്ച് അബ്ദുൽ സലാം, കെ ബി സലാം, കെ എസ് സൈഫുദ്ധീൻ, ഇന്ദു ജ്യോതിഷ്, വി വൈ നാസർ തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here