കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീകൊളുത്തി മരിച്ചു

കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീകൊളുത്തി മരിച്ചു.തോട്ടട സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്.കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.ചൊവ്വാഴ്ച രാത്രി തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ സ്നേഹയെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു.

ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷൻ മുപ്പത്തിയാറാം ഡിവിഷനിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News