വഞ്ചനാ കേസ്: സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് താരത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു കൊണ്ട് സുപ്രീംകോടതി. 41 A പ്രകാരമുള്ള നോട്ടീസ് നല്‍കിയേ താരത്തെ ചോദ്യം ചെയ്യാവുവെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞു.

തനിക്കെതിരായ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരം മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഉള്‍പ്പടെ സണ്‍സിറ്റി മീഡിയ പ്രതിനിധികളും മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഷിയാസിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കൊച്ചി യൂണിറ്റ് സണ്ണി ലിയോണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കൊച്ചിയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ച് പലതവണയായി 29 ലക്ഷം രൂപ കൈപ്പറ്റുകയും പിന്നീട് പ്രോഗ്രാമില്‍ പങ്കെടുക്കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. സംഘാടകരുടെ വീഴ്ചയെത്തുടര്‍ന്നാണ് പ്രോഗ്രാം നടക്കാതിരുന്നതെന്ന് സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. സംഘാടകര്‍ നിരവധി തവണ പ്രോഗ്രാം മാറ്റിവെച്ചു.പിന്നീട് ബഹറിനില്‍ പ്രോഗ്രാം നടത്താമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല.

2019 ലെ പ്രണയ ദിനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും കരാര്‍ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ല.ഇതാണ് പ്രോഗ്രാം നടക്കാതിരിക്കാന്‍ കാരണമെന്നും അതിനാല്‍ തനിക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം നില നില്‍ക്കില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴും സണ്ണി ലിയോണ്‍ സമാനമായ മൊഴിയാണ് നല്‍കിയത്. കരണ്‍ജീത് കൗര്‍ എന്ന മുംബൈ വിലാസത്തിലാണ് സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News