പാര്‍വതി തിരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ റിലീസ് തിയ്യതി മാറ്റി; റിലീസ് മാര്‍ച്ചില്‍

പാര്‍വതിയെ നായികയാക്കി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത പുതിയ ചിത്രം വര്‍ത്തമാനത്തിന്റെ റിലീസ് മാറ്റി. മാര്‍ച്ച് 12 നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

നേരത്തെ ഫെബ്രുവരി അവസാന വാരം ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ദല്‍ഹിയിലെത്തുന്ന ‘ഫൈസാ സൂഫിയ’ എന്ന വിദ്യാര്‍ത്ഥിയായിട്ടാണ് പാര്‍വതി ചിത്രത്തില്‍ അഭിനയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here