എന്‍സിപി മുന്നണി മാറുമെന്നത് അഭ്യൂഹം മാത്രം; ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ലെന്നും മന്ത്രി എകെ ശശീന്ദ്രന്‍

എന്‍സിപി എല്‍ഡിഎഫ് വിടുമെന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍.

മുന്നണിമാറ്റം എന്ന അജണ്ട ചര്‍ച്ചയില്‍പോലും ഇല്ലെന്നും പാര്‍ട്ടി പിളരില്ലെന്നും എന്‍സിപി ഒറ്റക്കെട്ടായി എല്‍ഡിഎഫിനൊപ്പമെന്നും മന്ത്രി പറഞ്ഞു.

ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് വേണ്ടിയാണ് നേതൃത്വം ദില്ലിയിലേക്ക് പോയത് മറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ലെന്നും എകെ ശശീന്ദ്രന്‍ കോ‍ഴിക്കോട് പറഞ്ഞു.

എന്‍സിപി മുന്നണിവിട്ടുവെന്നും യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന തരത്തില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കാണ് എകെ ശശീന്ദ്രന്‍ മറുപടി പറഞ്ഞത്.

എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് എന്‍സിപി കേന്ദ്രനേതൃത്വം ഉള്‍പ്പെടെ നേരത്തെ വ്യക്തമാക്കിയതാണ്. മാണി സി കാപ്പന്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി ഇന്ന് ദില്ലിയില്‍ ചര്‍ച്ച നടത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here