എനിക്കും ചേച്ചിക്കും പൊക്കംവെയ്ക്കാനുള്ള മരുന്ന് വാങ്ങി അച്ഛന്റെ കുറേ കാശ് തീർന്നിട്ടുണ്ട്; വേദനയോടെ സൂരജ്

മിനിസ്‌ക്രീനിലെ കോമഡിസ്‌കിറ്റുകളിലൂടേയും പ്രോഗ്രാമുകളിലൂടെയും ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ്. പിന്നീട് ബിഗ് സ്‌ക്രീനിലേക്കെത്തി ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബോട്ട് ആയി മലയാളികളെ ഏറെ വിസ്മയിപ്പിച്ചു സൂരജ്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനാകാൻ താരത്തിന് സാധിച്ചു. എന്നാൽ പൊക്കമില്ലായ്മ ഒരിക്കലും തനിക്കോ ചേച്ചിക്കോ ഒരു പോരായ്മയായി തോന്നിയിട്ടില്ലെന്നാമ് സൂരജ് പറയുന്നത്. ശരീരത്തിന് മാത്രമേ പൊക്കമില്ലായ്മ ഉള്ളൂവെന്നും മനസുകൊണ്ട് തങ്ങൾ എത്രയോ ഉയരത്തിലാണെന്നും സൂരജ് തുറന്ന് പറയുന്നു.

സൂരജിന്റെ വാക്കുകൾ ഇങ്ങനെ:

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് സൂരജ് ഇക്കാര്യം വെളിപ്പെടുത്തയിരിക്കുന്നത്.
അച്ഛന്റെ പേഴ്‌സീന്ന് കുറേ കാശ് എനിക്കും ചേച്ചിക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി തീർന്നിട്ടുണ്ട്. കുപ്പികൾ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാൻ നാലിഞ്ചിൽ നിന്നും ചേച്ചി മൂന്നിഞ്ചിൽ നിന്നും ഒരു സെന്റീമീറ്റർ പോലും വളർന്നില്ല.

പക്ഷേ വളരാത്തത് പൊക്കം മാത്രമാണ് കേട്ടോ, മനസുകൊണ്ട് ഞാനും ചേച്ചിയും അങ്ങ് ഉയരത്തിലാ. ആദ്യ കാലത്തൊക്കെ ലേഹ്യവും അരിഷ്ടവും തുടങ്ങി പലതും കിലോ കണക്കിന് കഴിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടൊന്നും ഞങ്ങളുടെ കാര്യത്തിൽ ഒരു കാര്യവും ഇല്ലെന്ന് പിന്നെയാ മനസിലായത്. ഒരു ഡോക്ടർ സ്ഥിരമായി ബ്രൗൺ നിറമുള്ള ചവർപ്പുള്ള ഒരു മരുന്ന് തരുമായിരുന്നു.

പൊക്കം വരാനല്ലേ രുചിയൊന്നും നോക്കാതെ ഞാനും ചേച്ചിയും കണ്ണടച്ച് കഴിക്കും. ഓരോ തവണയും ചെല്ലുമ്പോൾ ഡോക്ടർ ഒരു ചുമരിൽ ചാരി നിർത്തും. പൊക്കം അളക്കും ഒടുവിൽ ഡോക്ടർ പറഞ്ഞു, ഇത് നടക്കുംന്ന് തോന്നുന്നില്ല.

കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്ന പ്രായം ആയപ്പോൾ ഒരു ദിവസം അച്ഛൻ ഞങ്ങളെ രണ്ടുപേരേയും വിളിച്ചിട്ട് പറഞ്ഞു, നിങ്ങൾ ഇനി അധികം പൊക്കം വെക്കില്ല. ഇപ്പോഴുള്ളതിൽ നിന്ന് ഇനി വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നുമില്ല.

ചികിത്സയ്‌ക്കൊക്കെ ഭയങ്കര ചെലവാണ്. നമ്മളെ കൊണ്ട് താങ്ങില്ല. മാത്രമല്ല ചാൻസ് ഫിഫ്ടി ഫിഫ്ടി മാത്രമേയുള്ളൂ. പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യും ഇത്രയൊക്കെ കേൾക്കുന്നതിന് മുൻപ് തന്നെ ഞങ്ങളുടെ മനസ് ആ സത്യവുമായി പൊരുത്തപ്പെട്ടിരുന്നു. സ്‌കൂളിൽ ബാക്കി കുട്ടികൾക്കെല്ലാം പൊക്കമുണ്ട്. അത് ശ്രദ്ധിച്ചിരുന്നുവെങ്കിലും പതുക്കെ ശരിയാകും എന്നായിരുന്നു കരുതിയിരുന്നത്. അതിനൊപ്പം തന്നെ അച്ഛൻ ഒരു കാര്യം കൂടി പറഞ്ഞിരുന്നു.

കലയാണ് ഇനി നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ട മേഖല. കലയിലൂടെ നിങ്ങൾ വളരണം. എല്ലാവരേക്കാളും ഉയരത്തിൽ എത്തണം അച്ഛന്റെ ആ വാക്കുകളാണ് ഇതുവരെയൊക്കെ എത്തിച്ചത് എന്നും സൂരജ് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News