കർഷക പ്രക്ഷോഭ സമരത്തിന് പിന്തുണയുമായി മുംബൈയിൽ പ്രതിഷേധ റാലികൾ

കാർഷിക ബില്ലിനെതിരെ രാജ്യവ്യാപകമായ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കുർളയിൽ നടന്ന പ്രതിഷേധ സമരത്തിൽ ബി ജെ പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം അണി ചേർന്നു . നരേന്ദ്ര മോദിയുടെ കർഷക വിരുദ്ധ നടപടികൾക്കും കോർപ്പറേറ്റ് സൗഹൃദ സമീപനങ്ങൾക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം.

അന്ധേരി വെസ്റ്റിൽ സ്റ്റേഷൻ റോഡിൽ നടന്ന റാലി സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ നാരായണൻ നേതൃത്വം നൽകി. സി പി എം നേതാക്കളായ മഹേന്ദ്ര സിംഗ്, മെഹബൂബ് പട്ടേൽ, സോണിയ ഗിൽ കൂടാതെ പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോബി ചാക്കോ, സച്ചിൻ , കുമാർ ജോസഫ് തുടങ്ങിയവരും പങ്കെടുത്തു. റാലിയെ തടയാൻ പോലീസ് സേന നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News