
കേരള മീഡിയ അക്കാദമിയുടെയും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റേയും ആഭിമുഖ്യത്തിൽ കൊല്ലത്ത് മൊബൈൽ ജേർണലിസം ശിൽപ്പശാല സംഘടിപ്പിച്ചു. ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു മുതിർന്ന മാധ്യമ പ്രവർത്തകൻ സെബാസ്റ്റ്യൻ പോൽ ഉദ്ഘാടനം ചെയ്തു.
സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി സമകാലീന മാധ്യമപ്രവർത്തനം ഏറെ വികാസം പ്രാപിച്ചെന്നും ജനാധിപത്യവത്ക്കരണം മേഖലയിൽ സാധ്യമായെന്നും മുതിർന്ന മാധ്യമ ചിന്തകനായ സെബാസ്റ്റ്യൻ പോൾ പറഞ്ഞു.മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു ചടങ്ങിൽ അധ്യക്ഷനായി.ഓൺലൈൻ കൺസൽട്ടന്റ് സുനിൽ പ്രഭാകർ ശില്പശാലയിൽ ക്ലാസെടുത്തു.
കേരള വിഷൻ ചെയർമാനും കേബിൾ ടിവി അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അഗവുമായ പ്രവീൺ മോഹൻ, കേരള വിഷൻ ഡയറക്ടർ ബോർഡ് അംഗവും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ബിനു ശിവദാസൻ,കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, തുടങ്ങിയവർ പങ്കെടുത്തു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ _വികസന പെരുമയിൽ കൊല്ലം_ വികസന ചിത്രപ്രദർശനവും പരിപാടിയോടനുബന്ധമായി സംഘടിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here