ഷാർജയിൽ തൊഴിലാളികളുമായി സഞ്ചരിച്ച മിനി ബസ് അപകടത്തിൽ പെട്ടു,നാല് മരണം

ഷാര്‍ജയില്‍ മിനി ബസ് അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. ഒൻപതു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 6.10-നായിരുന്നു അപകടം. ഖോര്‍ഫക്കാനിലെ ഒരു കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണ്.

പരിക്കേറ്റവരെ ഷാര്‍ജയിലെയും സമീപപ്രദേശങ്ങളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായതെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.

ഉടന്‍ സ്ഥലത്തെത്തിയ ഷാര്‍ജ പോലീസ് പ്രത്യേക പട്രോളിങ്, എയര്‍വിങ്, ആംബുലന്‍സ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here