തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ അറസ്റ്റില്‍

പ്രശ്‌സത തിക്കഥാകൃഥത്തും എഴുത്തുകാരനുമായ സുനില്‍ പരമേശ്വരന്‍ അറസ്റ്റില്‍. ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ക്കല സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് ഇടുക്കി കാന്തല്ലൂരില്‍ നിന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനില്‍ പരമേശ്വരനെ പൊലീസ് വര്‍ക്കല കോടതിയില്‍ ഹാജരാകും. പൃഥ്വിരാജും കാവ്യ മാധവനും കേന്ദ്ര കഥാപാത്രങ്ങളായ അനന്തഭദ്രം, സുരേഷ് ഗോപി നായകനായ രുദ്രസിംഹാസനം, ജയരാജ് സംവിധാനം ചെയ്ത ബൈ ദി പീപ്പിള്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് സുനില്‍ പരമേശ്വരന്‍ തിരക്കഥ ഒരുക്കിയിട്ടുണ്ട്.

നിരവധി മാന്ത്രിക നോവലുകളും സുനില്‍ പരമേശ്വരന്‍ രചിച്ചിട്ടുണ്ട്. മാടന്‍ കൊല്ലി, വെള്ളിമന, കൂനൂര്‍ മഠം, ഭ്രമണ ദേവത, ഗരുഡ മാളിക എന്നിവയാണ് സുനില്‍ പരമേശ്വരന്റെ പ്രശസ്തമായ നോവലുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News