ഇടത് ഗവണ്‍മെന്റിന്റെ വികസനത്തിന് ഐക്യദാര്‍ഢ്യം; പുനലൂരിലെ മുഴുവന്‍ വീടുകളിലും ദീപം തെളിയിച്ചു

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വികസനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പുനലൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും വികസന ദീപം തെളിയിച്ചു. പുനലൂര്‍ പട്ടണത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ എല്ലാം പൊതുപ്രവര്‍ത്തകരുടെയും, സാംസ്‌കാരിക സംഘടനകളുടെയും, നേതൃത്വത്തിലാണ് ദീപം തെളിയിച്ചത്.

പുനലൂരിലെ ജനങ്ങള്‍ ഒന്നാകെ ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജാതിമത ഭേദമന്യെ ദീപം തെളിയിച്ചത് പുതു ചരിത്രമായി. പുനലൂര്‍ മുന്‍സിപാലിറ്റിയിലെ 35 ഡിവിഷനിലെ വീടുകളില്‍ മണ്‍ചിരാതും, മെഴുകുതിരിയും കത്തിച്ചായിരുന്നു വികസന ദീപം തെളിയിക്കല്‍.

പുനലൂര്‍ കെഎസ്ആര്‍ടിസി സ്‌ക്വയറില്‍ നടന്ന വികസന ദീപ തെളിയിക്കല്‍ പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

പുനലൂര്‍ താലൂക്കാശുപത്രിയുടെ ഉത്ഘാടനത്തിനു മുന്നോടിയായിരുന്നു വികസന ദീപം തെളിയിക്കല്‍. പിണറായി സര്‍ക്കാരിന്റെ കരുതലിന് കിട്ടിയ അംഗീകാരവുമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News