‘ചുരുളി’ നാളെ തിയേറ്ററുകളിലെത്തും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ?ചുരുളി’ പ്രേക്ഷകരിലേക്ക് എത്തുന്നു. 25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്ശനം ഉണ്ടാകുക. തിരുവനന്തപുരത്ത് കൊടിയേറിയ മേളയില്‍ ടാഗോര്‍ തിയേറ്ററിലാണ് ചിത്രത്തിന്റെ പ്രദര്ശനം.അന്തര്‍ദേശീയ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

കഴിഞ്ഞ വര്‍ഷവും ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ലിജോയുടെ ജെല്ലിക്കെട്ടിന് പ്രത്യേക പരാമര്‍ശവും ഓഡിയന്‍സ് അവാര്‍ഡും ലഭിച്ചിരുന്നു. ഒപ്പം കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡും ചിത്രം കരസ്ഥമാക്കിയിരുന്നു. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ആയി തിരഞ്ഞെടുക്കപ്പെട്ടതും ലിജോയുടെ ജെല്ലിക്കെട്ടായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ചുരുളി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

കോവിഡ് പ്രതിരോധ ഭാഗമായി നേരത്തെ റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് മാത്രമാണ് തിയേറ്ററില്‍ പ്രവേശനം ലഭിക്കുക എന്നതിനാല്‍ തന്നെ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ നിമിഷ നേരം കൊണ്ട് തന്നെ റിസര്‍വേഷന്‍ ഫുള്ള ആയതും കല്ല് കടിയായിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാമത്തെ പ്രദര്ശനം മേളയുടെ മൂന്നാം ദിനം കൈരളി തിയേറ്ററിലാണ് ഉണ്ടാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here