ട്വിറ്ററിന് പിന്നാലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

ട്വിറ്ററിന് പിന്നാലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. വീഡിയോകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്രം യൂട്യൂബിന് നോട്ടീസ് അയച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയ ‘ഐലാന്‍’, ‘ആസി വദ്ധാങ്കെ ‘ എന്നീ ഗാനങ്ങള്‍ ആണ് യൂട്യൂബ് നീക്കം ചെയ്തത്

ട്വിറ്ററിന് പിന്നാലെയാണ് കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ യൂട്യൂബും നീക്കം ചെയ്യാന്‍ തുടങ്ങിയത്. പഞ്ചാബി ഗായകന്‍ കന്‍വര്‍ ഗ്രെവാള്‍ന്റെ ‘ഐലാന്‍’ ഹിമ്മത് സന്ധുവിന്റെ ‘ആസി വദ്ദാംഗെ’ എന്നീ വീഡിയോകള്‍ ആണ് യൂട്യൂബ് നീക്കം ചെയ്തത്.

വീഡിയോകള്‍ക്കെതിരെ പരാതിയുമായി കേന്ദ്ര സര്‍ക്കാര്‍ നിയമപരമായി സമീപിച്ചതിനെ തുടര്‍നാണ് നീക്കം ചെയ്തത്. കര്‍ഷകരുടെ സമരങ്ങളെ പിന്തുണച്ച് പ്രശസ്ത ഗാനരചയിതാവ് ഹിമ്മത് സന്ധുവിന്റെ ട്രാക്ക് നാല് മാസം മുമ്പാണ് പുറത്തിറങ്ങിയത്. 13 ദശലക്ഷം വ്യൂകള്‍ നേടിയ ഈ ഗാനം കര്‍ഷകര്‍ക്കെതിരായ സര്‍ക്കാരിന്റെ ക്രൂരതയെ പറ്റിയാണ് പരാമര്‍ശിക്കുന്നത്.

കന്‍വര്‍ ഗ്രേവല്‍ ആലപിച്ച ‘ഐലാന്‍’ എന്ന ഗാനം പ്രതിഷേധത്തിന്റെ ഭാഗമായി മാറുകയും ചെയ്തിരുന്നു ‘ നീക്കം ചെയ്യുന്നതിന് മുന്നേ 1 കോടി വ്യൂസ് ആയിരുന്നു ഈ ഗാനത്തിന് ലഭിച്ചത്. നീക്കം ചെയ്തതിനോട് പ്രതികരിക്കാന്‍ യൂട്യൂബ് തയ്യാറായില്ല.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ച ശേഷം, കിസാന്‍ ഏക്താ മോര്‍ച്ച, ട്രാക്ടര്‍ 2 ട്വിറ്റര്‍, ജാട്ട്ബജംഗ്ഷന്‍ എന്നിവയുള്‍പ്പെടെ കര്‍ഷക സമരത്തെ അനുകൂലിക്കുന്ന നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

ട്വിറ്ററിന്റെ സാമൂഹിക മാധ്യമ നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ ആണ് നീക്കം ചെയ്തത് എന്ന് ട്വിറ്റെര്‍ വിശദീകരിച്ചു. 500 ഓളം ട്വിറ്റെര്‍ അക്കൗണ്ടുകള്‍ ശാശ്വതമായി നിരോധിച്ചതായും ട്വിറ്റെര്‍ അറിയിച്ചു. എന്നാല്‍ എതിരഭിപ്രായം വരുന്ന എല്ലാ അക്കൗണ്ടുകളും നിരോധിക്കാന്‍ സാധിക്കുകയില്ല എന്നും ട്വിറ്റെര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News