സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷണറായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ് നിയമിതനായി

സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷണറായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ് നിയമിതനായി. നിലവില്‍പൊതുവിദ്യാഭ്യാസത്തിനു പുറമെ വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക-യുവജനക്ഷേമം വകുപ്പുകളുടെ സെക്രട്ടറി സ്ഥാനവും ഇദ്ദേഹം വഹിക്കുന്നു.

ഉന്നത വിദ്യാഭ്യാസം – സാമൂഹിക നീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറി, പൊതുവിദ്യാഭ്യാസം, ലോട്ടറി, ഐ.റ്റി മിഷന്‍, തുടങ്ങിയവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. മൂന്ന് വര്‍ഷം കൊല്ലം ജില്ലാ കളക്ടര്‍ ആയിരുന്നു.

രാജ്യാന്തര ചലച്ചിത്രോത്സവം കോ-ഓര്‍ഡിനേറ്റ റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് – നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി പദവികളിലിരിക്കെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്.  പതിനേഴ് തിരഞ്ഞെടുപ്പുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു.

തിരുവനന്തപുരം സ്വദേശിയായ ഷാജഹാന്‍ ജേണലിസം – കമ്മ്യൂണിക്കേഷന്‍ മാസ്റ്റര്‍ ബിരുദവും മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. ഭാര്യ – എ നജ്മ, മക്കള്‍: എസ്. അനീസ്, ഡോ. സിബ, മരുമക്കള്‍. – ഡോ. എം.റ്റി. നിസാര്‍, ഡോ. ആല്‍ഫ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News