കെ.സുധാകരന്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ച ചെത്ത് തൊഴിലാളികളുടെ അഭിമാന ജീവിതം ; മാതൃകയായി രാജേഷ്

പ്രതിമാസം 30000 മുതല്‍ ഒരു ലക്ഷം വരെ വരുമാനം നേടുന്ന ഒരു തൊഴിലാളിയേയും തൊഴില്‍രംഗത്തേയുമാണ് പരിചയപ്പെടുത്തുന്നത്. മുഖ്യ മന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ കണ്ടെത്തിയ കള്ള് ചെത്ത് തൊഴിലാളിയാണ് അഭിമാനത്തോടെയും അന്തസ്സോടും നല്ല ജീവിതം നയിക്കുന്നത്.

സംസ്ഥാനത്തെ ആയിരകണക്കിനു വരുന്ന ചെത്ത് തൊഴിലാളികുടുംബങ്ങളുടെ പ്രതിനിധിയാണ് കൊല്ലം നെടുങ്ങോലം സ്വദേശി രാജേഷ്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പഠനം പൂര്‍ത്തിയാക്കി നേടിയ തൊഴിലില്‍ വരുമാനം കുറഞ്ഞപ്പോള്‍ കുലതൊഴിലിന് ഇറങ്ങി നല്ല വരുമാനം നേടി രാജേഷ് അഭിമാനത്തോടും അന്തസ്സോടും കുടുബം പോറ്റുന്നു.

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ ‘എന്നാണ് സുധാകരന്‍ തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചു പറഞ്ഞത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു.

സുധാകരന്റെ വിവാദ പ്രസംഗത്തിനുള്ള മറുപടി വൈകിയാണെങ്കിലും ചെത്ത് തൊഴിലാളിയായ രാജേഷും ഭാര്യ അനഘയും പറയുന്നു. ഞങ്ങള്‍ അഭിമാനത്തോടെ ജീവിക്കുന്നു എന്ന്.

ഏത് തൊഴിനും അന്തസ്സുണ്ട്,ചെത്ത് തൊഴിലാളികള്‍ ആയതിനാല്‍ അവരുടെ മക്കളും അതേ തൊഴില്‍ തന്നെ ചെയ്യണമെന്നില്ല. അങ്ങനെ ചെയ്യുന്നവരെ ആക്ഷേപിക്കുന്നത് മനുഷ്യത്വം ഇല്ലാത്തതിനാലാണെന്നും ചെത്ത് തൊഴിലാളിയായ രാജേഷ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News