മീഡിയ അക്കാദമിയുടെയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ മൊബൈല്‍ ജേര്‍ണലിസം ശില്‍പ്പശാല സംഘടിപ്പിച്ചു

കേരള മീഡിയ അക്കാദമിയുടെയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ കൊല്ലത്ത് മൊബൈല്‍ ജേര്‍ണലിസം ശില്‍പ്പശാല സംഘടിപ്പിച്ചു. ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരുന്നു. ചടങ്ങ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.

സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി സമകാലീന മാധ്യമപ്രവര്‍ത്തനം ഏറെ വികാസം പ്രാപിച്ചെന്നും ജനാധിപത്യവത്ക്കരണം മേഖലയില്‍ സാധ്യമായെന്നും മുതിര്‍ന്ന മാധ്യമ ചിന്തകനായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു ചടങ്ങില്‍ അധ്യക്ഷനായി. ഓണ്‍ലൈന്‍ കണ്‍സല്‍ട്ടന്റ് സുനില്‍ പ്രഭാകര്‍ ശില്പശാലയില്‍ ക്ലാസെടുത്തു.

കേരള വിഷന്‍ ചെയര്‍മാനും കേബിള്‍ ടിവി അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അഗവുമായ പ്രവീണ്‍ മോഹന്‍, കേരള വിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ ബിനു ശിവദാസന്‍, കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വികസന പെരുമയില്‍ കൊല്ലം വികസന ചിത്രപ്രദര്‍ശനവും പരിപാടിയോടനുബന്ധമായി സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News