കർഷക പ്രതിഷേധത്തെ കുറിച്ച് പ്രകോപനപരമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് 1,178 അക്കൗണ്ടുകൾ തടയാൻ സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഈ ഉത്തരവുകൾ ഇന്ത്യൻ നിയമത്തിന് വിരുദ്ധമാണെന്നും ചില അക്കൗണ്ടുകൾക്ക് പൂർണമായ നിരോധനമെന്നതിന് പകരം ഇന്ത്യയ്ക്കുള്ളിൽ പ്രവേശനം നിയന്ത്രിക്കാമെന്ന് ട്വിറ്റർ പറഞ്ഞു.
ഓപ്പൺ ഇൻറർനെറ്റിന്റെയും അഭിപ്രായ സ്വതന്ത്രത്തിന്റെയും മൂല്യങ്ങൾ “ലോകമെമ്പാടും കൂടുതൽ ഭീഷണിയിലാണ്” എന്ന് ട്വിറ്റർ ഒരു ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. തങ്ങൾ സ്വീകരിച്ച നടപടികളെല്ലാം ട്വിറ്റർ ബ്ലോഗിൽ ചൂണ്ടിക്കാട്ടി .
ട്വിറ്ററിന് സമാനമായ “കൂ” എന്ന ബ്ലോഗിംഗ് സൈറ്റിലൂടെ ആണ് ഇന്ത്യൻ സർക്കാർ ഇതിന് മറുപടി നൽകിയത്. “സർക്കാരുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് കൊണ്ടുള്ള ട്വിറ്ററിന്റെ അഭ്യർത്ഥനയെ തുടർന്ന്, ട്വിറ്ററിന്റെ സീനിയർ മാനേജ്‌മെന്റുമായി സെക്രട്ടറി ഐ.ടി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു. ഈ കൂടിക്കാഴ്ച നടക്കുന്നതിന് മുമ്പ് ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിച്ചത് അസാധാരണ നടപടി ആണ്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ തന്നെ ഒരു പ്രതികരണം നൽകുന്നതായിരിക്കും.” എന്ന് സർക്കാർ പ്രതികരിച്ചു. ഇന്ത്യൻ നിയമം ട്വിറ്റർ പാലിക്കേണ്ടി വരും എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
Get real time update about this post categories directly on your device, subscribe now.