
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നടത്തിയ ചര്‍ച്ച വിജയം. തല്‍ക്കാലം സമരത്തിലേക്ക് ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
2017 മുതലുള്ള ശമ്പള കുടിശിക ലഭ്യമാക്കുന്നതിന് ശുപാര്‍ശ ധനമന്ത്രിക്ക് നല്‍കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കി. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി യോഗശേഷമെന്നും മന്ത്രി വ്യക്തമാക്കി.
പ്രമോഷന്‍ വിഷയം, എന്‍ട്രി കേഡറിലെ ശമ്പള പരിഷ്‌കരണ അപാകത പരിഹരിക്കണമെന്ന ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ശൈലജ ടീച്ചര്‍ ഉറപ്പ് നല്‍കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here