സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രത്തില്‍ സ്വാസികയും റോഷനും ശാന്തിയും; ‘ചതുരം’ മുണ്ടക്കയത്ത് ആരംഭിച്ചു 

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ‘ചതുരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ലൊക്കേഷന്‍ ചിത്രവും പോസ്റ്റ് ചെയ്താണ് സിദ്ധാര്‍ത്ഥ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. മുണ്ടക്കയത്താണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

റോഷന്‍ മാത്യു, സ്വാസിക, അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നത്. ഗ്രീന്‍വിച് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ധാര്‍ഥ് തന്നെയാണ് ചതുരത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് കാരന്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ -അംബ്രോ, ശബ്ദ മിശ്രണം എം ആര്‍ രാജകൃഷ്ണന്‍, ടൈറ്റില്‍ ഡിസൈന്‍-സീറോ ഉണ്ണി.

Step 2: Place this code wherever you want the plugin to appear on your page.

Starting our next ‘Chathuram’ – Square under the banner of Greenwich entertainments and Yellove Bird productions….

Posted by Sidharth Bharathan on Tuesday, 9 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News