ട്വിറ്ററിന് പിന്നാലെ കർഷക സമരവുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

ട്വിറ്ററിന് പിന്നാലെയാണ് കർഷക സമരവുമായി ബന്ധപ്പെട്ട വീഡിയോകൾ യൂട്യൂബും നീക്കം ചെയ്യാൻ തുടങ്ങിയത്. പഞ്ചാബി ഗായകൻ കൻവർ ഗ്രെവാൾന്റെ “ഐലാൻ” ഹിമ്മത് സന്ധുവിന്റെ ‘ആസി വദ്ദാംഗെ’ എന്നീ വീഡിയോകൾ ആണ് യൂട്യൂബ് നീക്കം ചെയ്തത്.വീഡിയോകൾക്കെതിരെ പരാതിയുമായി കേന്ദ്ര സർക്കാർ നിയമപരമായി സമീപിച്ചതിനെ തുടർനാണ് നീക്കം ചെയ്തത്.

കർഷകരുടെ സമരങ്ങളെ പിന്തുണച്ച് പ്രശസ്ത ഗാനരചയിതാവ് ഹിമ്മത് സന്ധുവിന്റെ ട്രാക്ക് നാല് മാസം മുമ്പാണ് പുറത്തിറങ്ങിയത് . 13 ദശലക്ഷം വ്യൂകൾ നേടിയ ഈ ഗാനം കർഷകർക്കെതിരായ സർക്കാരിന്റെ ക്രൂരതയെ പറ്റിയാണ് പരാമർശിക്കുന്നത്. കൻവർ ഗ്രേവൽ ആലപിച്ച ‘ഐലാൻ’ എന്ന ഗാനം പ്രതിഷേധത്തിന്റെ ഭാഗമായി മാറുകയും ചെയ്തിരുന്നു ‘ നീക്കം ചെയ്യുന്നതിന് മുന്നേ 1 കോടി വ്യൂസ് ആയിരുന്നു ഈ ഗാനത്തിന് ലഭിച്ചത്.
നീക്കം ചെയ്തതിനോട് പ്രതികരിക്കാൻ യൂട്യൂബ് തയ്യാറായില്ല.

നേരത്തെ കേന്ദ്ര സർക്കാർ നോട്ടീസ് അയച്ച ശേഷം, കിസാൻ ഏക്താ മോർച്ച, ട്രാക്ടർ 2 ട്വിറ്റർ, ജാട്ട്_ജംഗ്ഷൻ എന്നിവയുൾപ്പെടെ കർഷക സമരത്തെ അനുകൂലിക്കുന്ന നിരവധി ട്വിറ്റർ അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചിരു‌ന്നു.

ട്വിറ്ററിന്റെ സാമൂഹിക മാധ്യമ നിയമങ്ങൾക്ക് എതിരായി പ്രവർത്തിച്ച അക്കൗണ്ടുകൾ ആണ് നീക്കം ചെയ്തത് എന്ന് ട്വിറ്റെർ വിശദീകരിച്ചു.500 ഓളം ട്വിറ്റെർ അക്കൗണ്ടുകൾ ശാശ്വതമായി നിരോധിച്ചതായും ട്വിറ്റെർ അറിയിച്ചു. എന്നാൽ എതിരഭിപ്രായം വരുന്ന എല്ലാ അക്കൗണ്ടുകളും നിരോധിക്കാൻ സാധിക്കുകയില്ല എന്നും ട്വിറ്റെർ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News