ആക്ഷന്‍റെ കാര്യത്തില്‍ താന്‍ ടോം ക്രൂയിസിനേക്കാള്‍ മുന്നിലെന്ന് കങ്കണ; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

നടി കങ്കണ റണാവത്തിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ആക്ഷന്റെ കാര്യത്തില്‍ താന്‍ ഹോളിവുഡ് താരം ടോം ക്രൂയിസിനേക്കാള്‍ മുന്നിലാണെന്ന കങ്കണയുടെ ട്വീറ്റിന് മറുപടിയായാണ് പ്രശാന്തിന്‍റെ ട്വീറ്റ്.

മണികര്‍ണികയുടെ ചിത്രീകരണത്തില്‍ കങ്കണ ഒരു ഡമ്മി കുതിരയുടെ പുറത്തിരുന്ന് അഭിനയിക്കുന്ന രംഗമാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ജാന്‍സാ കീ റാണി എന്ന കുറിപ്പോടെയായിരുന്നു പ്രശാന്ത് ഭൂഷണ്‍ വീഡിയോ പങ്കുവെച്ചത്.

ആക്ഷന്റെ കാര്യത്തില്‍ താന്‍ ടോം ക്രൂയിസിനേക്കാള്‍ മുന്നിലാണെന്ന്, ബ്രേവ് ഹാര്‍ട്ട് അടക്കമുള്ള നിരവധി സിനിമകളുടെ ആക്ഷന്‍ സംവിധായകന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

കങ്കണയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെയാണ് കങ്കണയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം ഒരു നടിയെന്ന നിലയില്‍ തന്നേക്കാള്‍ ബുദ്ധിയും റേഞ്ചും ഉള്ള നടിമാര്‍ ഭൂമിയില്‍ ഉണ്ടെങ്കില്‍ അവരുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. സംവാദത്തില്‍ അവര്‍ കഴിവ് തെളിയിച്ചാല്‍ താന്‍ തന്‍റെ അഹങ്കാരം ഉപേക്ഷിക്കുമെന്നും കങ്കണ പറഞ്ഞിരുന്നു.

തന്റെ പ്രകടനത്തെ അമേരിക്കന്‍ താരം മെറില്‍ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാല്‍ഗാഡോട്ട് എന്നിവരുമായും കങ്കണ താരതമ്യം ചെയ്യുകയും ചെയ്തിരുന്നു.

അഭിനയത്തില്‍ താന്‍ കാണിക്കുന്ന അളവിലുള്ള പ്രകടനം കാഴ്ച്ചവെക്കുന്ന നടിമാര്‍ ഇന്ന് ലോകത്തില്ലെന്നും പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനോളം കഴിവ് തനിക്കുണ്ടെന്നും, ഗാല്‍ ഗഡോട്ടിനെപ്പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും തനിക്കാകുമെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.

ഇതിന് പിന്നാലെയാണ് കങ്കണ ടോം ക്രൂയിസിനേക്കാള്‍ മുന്നിലാണെന്ന വാദവുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News