അവാര്‍ഡുകള്‍ വാരി കൂട്ടി ഹൃസ്വചിത്രം ‘കറുപ്പ്’

ഹൃസ്വചിത്രം കറുപ്പിന് ഗോള്‍ഡന്‍ സ്പാരോ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്. നൂറുകണക്കിന്ന് ചിത്രങ്ങളുമായി മത്സരിച്ചാണ് കറുപ്പ് ഈ നേട്ടം കൈവരിച്ചത്.

വിഷ്ണു ശിവ രചനയും സംവിധാനവും നിര്‍വഹിച്ച കറുപ്പ് ടാഗോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും രണ്ട് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കാനഡയില്‍ വച്ചുനടന്ന ഫിലിക്സ് റപ്പ് ഫെസ്റ്റിവലില്‍ സെമി ഫൈനലിസ്‌റ് ആയും കറുപ്പ് തിരഞ്ഞെടുത്തിരുന്നു.

ജിതിന്‍ ദിനേശ് നിര്‍മ്മിച്ച് അലോക് അമര്‍ ഛായാഗ്രഹണം നിര്‍വഹിച്ച കറുപ്പ് ഈ മാസം അവസാനത്തോടെ പ്രേക്ഷരില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News