പാലക്കാട് ജില്ലാ ജഡ്ജിക്കെതിരെ മുന്‍ ഭാര്യയുടെ പരാതി. പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷക്കെതിരെ മുത്തലാഖ് നിയമം ലംഘിച്ച് മൊഴി ചൊല്ലിയതിനും ഗാര്‍ഹിക പീഡനത്തിനും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. റിട്ട ഹൈകോടതി ജഡ്ജി കമാല്‍ പാഷയുടെ സഹോദരനാണ് കലാം പാഷ.
പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കൊല്ലം സ്വദേശിനിയായ മുന്‍ ഭാര്യ ഹൈകോടതി ചീഫ് ജസ്ററീസിന് പരാതി നല്‍കിയത്.
ന്യായാധിപന്മാര്ക്കെതിരെ കേസ്സെടുക്കണമെങ്കില് ചീഫ് ജസ്റ്റീസിന്റെ അനുമതി ആവശ്യമുണ്ട്.ഇക്കാരണത്താലാണ് മുത്തലാഖ് നിരോധനം ലംഘിച്ചതിനും ഗാര്‍ഹിക പീഡനത്തിനുമെതിരെ ജില്ലാ ജഡ്ജിക്കെതിരെ പരാതി നല്‍കിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here