തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പുതിയ ഓക്സിജന്‍ ടാങ്ക് സ്ഥാപിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഓക്സിജന്‍ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനും വാര്‍ഡുകളിലെ ദ്രവീകൃത ഓക്സിജന്‍ വിതരണം സുഗമമാക്കുന്നതിനുമായി പുതിയ ഓക്സിജന്‍ ടാങ്ക് സ്ഥാപിച്ചു.

20 കിലോ ലിറ്റര്‍ സംഭരണശേഷിയുള്ള പുതിയ ടാങ്കാണ് സ്ഥാപിച്ചത്. നിലവില്‍ രണ്ടു ടാങ്കുകളിലായി 20 കിലോ ലിറ്റര്‍ ഓക്സിജന്‍ ശേഖരിക്കുന്നുണ്ട്. ഇതിനു പുറമേ പുതിയ ടാങ്ക് കൂടി സ്ഥാപിച്ചതോടെ 40 കിലോ ലിറ്റര്‍ ദ്രവീകൃത ഓക്സിജന്‍ ശേഖരിക്കാനാവും.

രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഓക്സിജന്‍റെ ഉപഭോഗവും വര്‍ധിച്ചു. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നാണ് ഓക്സിജന്‍ എത്തിക്കുന്നത്. നിലവില്‍ മൂന്നുദിവസം കൂടുമ്പോള്‍ ലോഡ് എത്തിക്കേണ്ട സാഹചര്യമായിരുന്നു. എന്നാല്‍ സംഭരണശേഷി വര്‍ധിച്ചതോടെ ഇനിമുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ ഓക്സിജന്‍ എത്തിച്ചാല്‍ മതിയാകും.

ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് പുതിയ ടാങ്ക് സ്ഥാപിച്ചതിന് പുറമെ വാര്‍ഡുകളിലേയ്ക്ക് ഓക്സിജന്‍ എത്തിക്കുന്നതിനുള്ള പുതിയ പൈപ്പ് ലെയിന്‍ സ്ഥാപിക്കലും ദ്രുതഗതിയില്‍ നടന്നുവരുന്നു.

ഇത് പൂര്‍ത്തിയാകുന്നതോടെ ആകെ 450 വാര്‍ഡ് കിടക്കകളില്‍ പൈപ്പിലൂടെ ഓക്സിജന്‍ എത്തിക്കാനാവും. നിലവില്‍ 260ല്‍ അധികം ഐസിയു കിടക്കകളില്‍ ഓക്സിജന്‍ പൈപ്പിലൂടെ നല്‍കുന്നുണ്ട്.

#ഇനിയുംമുന്നോട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News