എഴുനേല്‍ക്കാന്‍പോലുമാകാത്ത നിലയില്‍ ആറും നാലും വയസുള്ള കുട്ടികളെ വാടക മുറിയില്‍ പൂട്ടിയിട്ട അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍

മലപ്പുറം മമ്പാട് ആറും നാലും വയസുള്ള കുട്ടികളെ വാടക മുറിയില്‍ പൂട്ടിയിട്ട ദമ്പതികള്‍ അറസ്റ്റില്‍. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ പതിവായി മര്‍ദിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.

എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാതെ അവശനിലയിലായ കുട്ടികളില്‍ ഒരാളുടെ കണ്ണുകള്‍ക്ക് പരിക്കുണ്ട്. മലപ്പുറം മമ്പാട് വീട്ടില്‍ പൂട്ടിയിട്ട കുട്ടികളെയാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷിച്ചത്.

കുട്ടികളുടെ പിതാവ് തങ്കരാജ്, രണ്ടാനമ്മ മാരിയമ്മ എന്നിവരെ അറസ്റ്റു ചെയ്തു. പട്ടിണിയില്‍ തളര്‍ന്ന കുട്ടികളുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്.

നാലു വയസുകാരന്റെ ഇരുകണ്ണുകളും തടിച്ച് വീങ്ങിയ നിലയിലാണ്. രണ്ടാനമ്മ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും, പലപ്പോളും ഭക്ഷണം തരാറില്ലെന്നും കുട്ടികള്‍ പറഞ്ഞു.

അമ്മ മരിച്ചതോടെയാണ് കുട്ടികളുടെ പിതാവ് രണ്ടാം വിവാഹം കഴിച്ചത്. മമ്പാട് ടൗണിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു താമസം എന്നതിനാല്‍ പുറംലോകം അറിഞ്ഞില്ല.

അയല്‍ക്കാരായ പശ്ചിമ ബംഗാള്‍ സ്വദേശികളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. വിഷയത്തില്‍ ഇടപെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ശിശുക്കളുടെ സംരക്ഷണം ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News