കേരള സര്‍വ്വകലാശാലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് 2021 -22 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.രാജ്യത്ത് ആദ്യമായി കായല്‍ ജീവികളുടെ ഡിഎന്‍എ ബാര്‍കോര്‍ഡിംങ്ങ് ലൈബ്രറി സ്ഥാപിക്കും. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ 2000 രൂപ വീതം പ്രതിമാസം അനുവദിക്കും. എക്കണോമിസ് വിഭാഗത്തിലെ പിജി കോഴ്സിന് സായാഹ്ന ബാച്ച് തുടങ്ങാനും തീരുമാനിച്ചു
705. 43 കോടി രൂപ വരവും, 707. 10 ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബഡജറ്റ് ആണ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാന് ഇന്ന് സെനറ്റിലവതരിപ്പിച്ചത്. സര്‍വ്വകലാശാലയുടെ സര്വ്വതോന്മുഖമായ വികസനം ലക്ഷ്യമിടുന്നതാണ് ബജറ്റ്. മറ്റ് സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ 2000 രൂപ വീതം പ്രതിമാസം അനുവദിക്കും. നിലവിലുളള റിസര്‍ച്ച് സെക്ഷനെ റിസര്‍ച്ച് ഡയറക്ടറേറ്റ് ആക്കി ഉയര്‍ത്താന്‍ 30 ലക്ഷം വകയിരുത്തി.
റിന്യൂവബിള്‍ എനര്‍ജിയുടെ പഠന ഗവേഷണ കേന്ദ്രത്തിന് 75 ലക്ഷം വകയിരുത്തി. സര്‍വ്വകലാശാലയുടെ സമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ ബിരുദാനന്ദര ബിരുദ കോഴ്സിന് സായാഹ്ന ബാച്ച് തുടങ്ങും. പകര്‍ച്ച വ്യാധികളുടെ ചെറുക്കുന്നതിന് ബയോ സേഫ്റ്റി ലബോറട്ടറി സ്ഥാപിക്കും. ഇതിനായി രണ്ടര കോടി രൂപ ചിലവ് വരും. അക്വാട്ടിക്ക് ബയോളജി വകുപ്പില്‍ കായല്‍ ജീവികളുടെ ഡിഎന്‍എ ബാര്‍കോര്‍ഡിംങ്ങ് ലൈബ്രറി സ്ഥാപിക്കും.
രോഗ ചര്‍മ്മ കോശങ്ങളുടെ തകരാറുകളെ കുറിച്ചുളള പഠനത്തിന് സഹായം നല്‍കും. അന്തരിച്ച പ്രശസ്ത കവി ഡോ അയ്യപ്പപണിക്കരുടെ പേരില്‍ ഫോറിന് ലാംഗ്വേജ് ബില്‍ഡിംഗ് പണിയും. സുഗതകുമാരിയുടെ സ്മരണാര്‍ത്ഥം സ്മൃതി വനം ഒരുക്കും.സിന്‍ഡിക്കേറ്റ് അംഗം ബാബുജാന്
സി ആപ്റ്റിന്റെ ഒരു പരീശീലന കേന്ദ്രം തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കാര്യവട്ടം ക്യാമ്പസില്‍ ഒരു പുതിയ ഹോസ്റ്റല്‍ പണിയും. ആര്‍ക്കിയോളജി ഗവേഷണത്തിന് പ്രത്യേക സഹായം നല്‍കും. ഫിസിക്കല്‍ എഢുക്കേഷനില് പഠന ഗവേഷണ വകുപ്പ് തുടങ്ങും. സര്‍വ്വകലാശാലയുടെ തൈക്കാട് പ്രവര്‍ത്തിക്കുന്ന എഡുക്കേഷന്‍ ഡിപ്പാര്‍ട്ടമെന്റിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തുക വകയുരുത്തി.
മാന്‍ സ്ക്രിപ്റ്റ് ലൈബ്രറി നവീകരിക്കും. ഗവേഷകര്‍ക്ക് അന്തരാഷ്ട്ര ജേര്‍ണലുകളില്‍ അക്കാദമിക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സഹായം നല്‍കും. കാര്യവട്ടം ക്യാമ്പസിനെ മാതൃകാ ക്യാമ്പസാക്കും, നവേത്ഥാന വീഥിയൊരുക്കും. സിഎം അറ്റ് ക്യാമ്പസ് പരിപാടിയിലെ നിര്‍ദേശങ്ങള്‍ പഠിച്ച് നടപ്പിലാക്കാന്‍ സമിതിയെ നിയോഗിക്കും. ശ്രീനാരായണീയ വിജ്ഞാനത്തിനായി 20 ലക്ഷം രൂപ വകയിരുത്തും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here