ബിജെപിയോടുള്ള മൃദുസമീപനത്തിലൂടെയാണ് യുഡിഎഫ് അതിന്റെ പൊതുസമീപനത്തെ രൂപപ്പെടുത്തിയിരിക്കുന്നത്; എ വിജയരാഘവന്‍

ബിജെപിയോടുള്ള മൃദുസമീപനത്തിലൂടെയാണ് യുഡിഎഫ് അതിന്റെ പൊതുസമീപനത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

എല്‍ഡിഎഫിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കുഴപ്പമുണ്ടാക്കാന്‍ യുഡിഎഫ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.

യുഡിഎഫ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളില്‍ ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല. ബിജെപിയോടുള്ള മൃദുസമീപനത്തിലൂടെയാണ് യുഡിഎഫ് അതിന്റെ പൊതുസമീപനത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം തന്നെ പല കാര്യങ്ങളിലും സ്വീകരിക്കുന്ന നിലപാടാണിത്. മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. രാജ്യത്തെ വര്‍ഗീയവത്കരിക്കാനുള്ള ബിജെപി നീക്കത്തോട് ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.

രാഹുല്‍ഗാന്ധി തന്റെ തെരഞ്ഞെടുപ്പ് പ്രചരണം രാജസ്ഥാനിലും ഗുജറാത്തിലുമൊക്കെ ആരംഭിച്ചത് ബിജെപി ശൈലിയിലായിരുന്നു. പ്രിയങ്കാഗാന്ധിയാകട്ടെ വലിയൊരു ഗംഗാ തീര്‍ത്ഥയാത്ര തന്നെ നടത്തിയിട്ട് ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തിലും ബിജെപിയോട് മത്സരിക്കുകയാണ്.

കേരളത്തില്‍ ഈ ബന്ധത്തെ വിപൂലീകരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. ഒരിടത്തും ബിജെപിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല.

സാധാരണക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുക മാത്രമാണ് അജണ്ടയെന്നും വാര്‍ത്താസമ്മേളനത്തില്‍ വിജയരാഘവന്‍ പറഞ്ഞു.

കേന്ദ്ര ബിജെപി നയത്തിന്റെ ഭാഗമായി പെട്രോള്‍ വില 90 രൂപയായിരിക്കുകയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ മറ്റെല്ലാ രാജ്യങ്ങളിലും 40 രൂപയ്ക്ക് താഴെയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സഹാചര്യം ഉണ്ടായിട്ടും ഒരു വാക്കും വാചകവും പറയാന്‍ കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ നേതാക്കള്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News