48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി തമിഴ്നാട് സര്‍ക്കാര്‍

ശശികലയുടെ ഇരുന്നൂറ് കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി തമിഴ്നാട് സര്‍ക്കാര്‍. ബെനാമി ആക്ട് പ്രകാരമാണ് നടപടി.

തിരുവാരൂരില്‍ ശശികലയുടെ ഉടമസ്ഥതയിലുള്ള അരിമില്ല്, ഭൂമി, കെട്ടിടങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്.

ഇതോടെ 48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

അനധികൃത സ്വത്ത് വഴി വാങ്ങിയ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ 2014 ല്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി.

അതേസമയം സ്വത്തുക്കള്‍ കണ്ടുകെട്ടിയത് പ്രതികാര നടപടിയാണെന്നും ശശികലയെ തമിഴ്നാട് സര്‍ക്കാരിന് ഭയമാണെന്നും മന്നാര്‍ഗുഡി കുടുംബം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News