കര്‍ഷകര്‍ സമരജീവികളാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

സമരജീവി പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകസമരത്തിന്റെ ശൈലി ‘സമരജീവി’കളുടേതാണെന്ന് പ്രധാനമന്ത്രി സഭയില് പറഞ്ഞു.

കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞെന്നും തെറ്റിദ്ധാരണ പരത്തിയുള്ള തന്ത്രം ഫലിക്കാത്തതിനാല്‍ പ്രതിപക്ഷം ബഹളം വയ്ക്കുകയാണെന്നും പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു. . പ്രതിപക്ഷം നിയമങ്ങളുടെ നിറത്തെക്കുറിച്ചല്ല ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയാറാകണമെന്നും പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു.

കാര്‍ഷികനിയമങ്ങളെ സതിയും മുത്തലാഖും നിരോധിച്ച നിയമങ്ങളുമായി താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി മോദി സാമൂഹികഅസമത്വങ്ങള്‍ക്കെതിരായ നടപടികള്‍ എക്കാലത്തും എതിര്‍പ്പ് നേരിട്ടിട്ടുണ്ടെന്നാണ് സഭയില്‍ പറഞ്ഞത്.

കര്‍ഷകര്‍ ചര്ച്ചയ്ക്ക് തയ്യാറാകണമെന്നും കാർഷികനിയമങ്ങളിൽ കുറവുണ്ടെങ്കിൽ മാറ്റാൻ തയ്യാറാണെന്നും നിയമം വന്നതിനു ശേഷം ഒരു ചന്തയും അടഞ്ഞുപോയില്ലെന്നും പ്രധാനമന്ത്രി സഭയില് പറഞ്ഞു.

അതേസമയം രാജ്യസഭയിലും ലോക്സഭയിലും രണ്ട് നയം കോൺഗ്രസ് സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടു സഭകളിൽ വ്യത്യസ്ത നിലപാടെടുക്കുന്ന പരിതാപകരമായ അവസ്ഥയിൽ കോൺഗ്രസ് എത്തി.

കോൺഗ്രസിന്റേത് നിർഭാഗ്യകരമായ അവസ്ഥയാണെന്നും പാർട്ടി ഭിന്നിച്ചു കഴിഞ്ഞെന്നും
ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്നും സ്വന്തം നന്മയ്ക്കായി പ്രവർത്തിക്കാനോ രാജ്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനോ അവർക്ക് കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here