കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നായപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേച്ച ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

കര്‍ഷകരെ വീണ്ടും സംരജീവികള്‍ എന്ന് അധിക്ഷേപിച്ചും പ്രതിപക്ഷത്തെ ആക്ഷേപിച്ചുമായിരുന്നു മോദിയുടെ പ്രസംഗം. അതേ സമയം കര്‍ഷകര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്നും മോഡി ആവശ്യപ്പെട്ടു..

കാര്‍ഷക സമരത്തെയും, പ്രതിപക്ഷത്തെയും ആക്ഷേപിക്കുകയും, നിയമങ്ങളെ പിന്തുണക്കുയം ചെയ്യുന്നതായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം.

നിയമങ്ങള്‍ അനിവാര്യമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി മണ്ഡി സംവിധാനം ഇല്ലാതാക്കില്ലെന്നും, താങ്ങുവില നിലനില്‍ക്കുമെന്നും പറഞ്ഞു. അതേ സമയം സമരം ചെയ്യുന്ന കര്‍ഷകരെ വീണ്ടും സമരജീവികളെന്ന് ആക്ഷേപിക്കുകയും ചെയ്താണ് പ്രധാമന്ത്രി പ്രസംഗിച്ചത്.

കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് മോഡി ഉന്നയിച്ചത്. നിയമങ്ങളുടെ നിറം കറുപ്പോ വെളുപ്പോ എന്ന് ചര്‍ച്ച ചെയ്യുന്നതിന് പകരം നിയമങ്ങളെ കുറിച്ചു സംസാരിക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട മോഡി ഭിന്നിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസിന് സ്വന്തം കാര്യമോ, രാജ്യത്തിന്റെ കാര്യമോ നോക്കാന്‍ കഴിയുന്നില്ലെന്നും വലിയ നിര്‍ഭാഗ്യമാണ് കോണ്‍ഗ്രസിന്റേതെന്നും പരിഹസിച്ചു

കോണ്‍ഗ്രസ് എംപിമാര്‍ മറുപടി പ്രസംഗം ബഹിഷ്‌കരിച്ചു. അതേ സമയം നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ സമരം കൂടുതല്‍ ശക്തമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here