കാസര്‍ഗോഡ് – തിരുവനന്തപുരം സെമി ഹൈസ്പീഡ് സില്‍വര്‍ലൈന്‍ പദ്ധതി കെആര്‍ഡിസി എറ്റെടുത്തു ; റെയില്‍വേ മന്ത്രി

കാസര്‍ഗോഡ്-തിരുവനന്തപുരം സെമി ഹൈസ്പീഡ് സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാരിന്റെയും റയില്‍വെ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കെആര്‍ഡിസി എറ്റെടുത്തിട്ടുണ്ടെന്ന് റയില്‍വെ മന്ത്രി പിയുഷ് ഗോയല്‍. 529.45 കിലോമീറ്റര്‍ നീളമുള്ള സെമി ഹൈസ്പീഡ് സില്‍വര്‍ലൈനാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

കെആര്‍ഡിസി സമര്‍പ്പിച്ച വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് റയില്‍വെ ബോര്‍ഡ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പ്രൊജക്ടിന്റെ എസ്റ്റി മേറ്റ് തുക 63940.67 കോടി രൂപ ആണെന്നും ഡിപിആര്‍ റയില്‍വെ ബോര്‍ഡ് അഗീകരിക്കുന്ന പക്ഷം കെആര്‍ഡിസി ഈ പദ്ധതി നടപ്പിലാക്കുമെന്നും റയില്‍വെ മന്ത്രി അറിയിച്ചു.

റെയില്‍വേ പദ്ധതികള്‍ നടപ്പാക്കാന്‍ കേരള സര്‍ക്കാരും റെയില്‍വേയും ചേര്‍ന്നു രൂപീകരിച്ച സംരംഭമാണ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍അഥവാ കെആര്‍ഡിസി. കാസര്‍ഗോഡ് – തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈന്‍ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയാണെന്നും അതിനെ ആ നിലയില്‍കണ്ട് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. അതുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News