ചുരുലിയുടെ ലോക പ്രീമിയർ നാളെ രാജ്യാന്തര ചലച്ചിത്ര മേളയിൽ

നാളെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ലിജോ ജോസ് പെല്ലിശേരിയുടെ ചുരുലിയുടെ ലോക പ്രീമിയർ നടക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.

മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചക്കോരത്തിനായി മറ്റ് 13 ചിത്രങ്ങളുമായാണ് ലിജോ ജോസ് പെല്ലിശേരിയുടെ ചുരുലി മത്സരിക്കുന്നത്.

3 മിനുറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന്‍റെ ട്രെയിലറിന് ലോകമെമ്പാടും വലിയ സ്വീകാര്യത ഇതിനകം ലഭിച്ചു ക‍ഴിഞ്ഞു. ഒരു കുറ്റവാളിയെ തേടി കാട്ടിലൂടെ യാത്ര ആരംഭിക്കുന്ന രണ്ടു പൊലീസുകാരിലൂടെയാണ് ചിത്രം കഥ പറയുന്നത്.

യാത്രയ്ക്കിടെ, അവർ നിഗൂഢമായ ആളുകളെ കണ്ടുമുട്ടുന്നു അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു അതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ലോക പ്രീമിർ കൂടിയാണ് നാളെ മേളയിൽ നടക്കുക.

പ്രധാന വേദിയായ ടാഗോറിൽ ഉച്ചയ്ക്ക് 2:45നാണ് ചിത്രത്തിന്‍റെ പ്രദർശനം. ക‍ഴിഞ്ഞ മേളയിൽ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് പ്രത്യേക പരാമർശം നടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel