കേരളാ പോലീസ് ഫുട്ബോള്‍ അക്കാദമിയുടെ ഡയറക്ടറായി ഐ എം വിജയന്‍

കേരളാ പോലീസ് ഫുട്ബോള്‍ അക്കാദമിയുടെ ഡയറക്ടറായി ഐ എം വിജയന്‍. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് കേരളാ പോലീസ് ഫുട്ബോള്‍ അക്കാദമി ആരംഭിക്കുകയാണ്.

മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് തീരുമാനം.

പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലനം നല്‍കുകയാണ് ലക്ഷ്യം. കേരളാ പോലീസിന്റെ ഭാഗമായ ഫുട്ബോള്‍ താരം ഐഎം വിജയനാകും അക്കാദമിയുടെ ഡയറക്ടറെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here