സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടരുതെന്ന് അലഹബാദ്‌ ഹൈക്കോടതി

സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്ന് അലഹബാദ് ഹൈക്കോടതി. ഒരാള്‍ സ്വവര്‍ഗാനുരാഗിയാണെന്നത് അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ലൈംഗിക അഭിരുചി ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി ഓര്‍മിപ്പിച്ചു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ ഹോംഗാര്‍ഡിനെ പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. ഹോംഗാര്‍ഡിനെ പിരിച്ച് വിടാനുള്ള തീരുമാനം റദ്ദാക്കിയ കോടതി അദ്ദേഹത്തിന് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് സുനിതാ അഗര്‍വാള്‍ അധ്യക്ഷയായുള്ള ബെഞ്ചാണ് ഉത്തരവിട്ടത്.

സുപ്രീം കോടതി വിധിയെ മറികടന്നുകൊണ്ടുള്ളതാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചത്. തനിക്ക് ഇഷ്ടമുള്ള പങ്കാളിയെ കണ്ടെത്താനുള്ള അവകാശം ഏതൊരു വ്യക്തിക്കുമുണ്ടെന്നും അത് വ്യക്തിയുടെ സ്വകാര്യമായ തീരുമാനമാണെന്നും കോടതി വ്യക്തമാക്കി.

2019 ജൂണിലാണ് ജില്ലാ കമാന്‍ഡന്റ് ഹോംഗാര്‍ഡിനെ പുറത്താക്കുന്നത്.തന്റെ പങ്കാളിയുമൊത്തുള്ള വീഡിയോ പുറത്തായതിനെ തുടര്‍ന്നാണ് ഹോംഗാര്‍ഡിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നത്. അധാര്‍മികമായ ലൈംഗിക പ്രവൃത്തിയിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കുന്നതെന്നായിരുന്നു കമാന്‍ഡന്റ് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News