വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭ തീരുമാനം

വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭ തീരുമാനം. മാനന്തവാടിയ്ക്കടുത്ത് ബോയ്സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ പുതിയ മെഡിക്കല്‍ കോളേജുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പണി പൂര്‍ത്തിയാകും വരെ മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തി വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചു.

ജില്ലാ ആശുപത്രിക്ക് സമീപം നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മിച്ച മൂന്നുനില കെട്ടിടം അധ്യയനത്തിന് അനുയോജ്യമാക്കും. അത്യാവശ്യം വേണ്ട തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

നേരത്തെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബോയ്സ്ടൗണിലെത്തി പരിശോധന നടത്തിയിരുന്നു. പരിസ്ഥിതി പ്രശ്നമില്ലാത്തതിനാല്‍ ഇവിടെ മെഡിക്കല്‍ കോളേജ് സുമുച്ചയമുണ്ടാക്കാമെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here