സ്വദേശാഭിമാനി കേസരി പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ; അഭിനന്ദനവുമായി മുഖ്യമന്ത്രി

കാര്‍ട്ടൂണ്‍ രംഗത്തും മാധ്യമപ്രവര്‍ത്തനത്തിലും നല്‍കിയ വിലപ്പെട്ട സംഭാവന പരിഗണിച്ച് 2019 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്. ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ കാര്‍ട്ടൂണ്‍ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയായ അദ്ദേഹം പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ കുലപതിയായ അദ്ദേഹത്തിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ സ്ഥാപക ചെയര്‍മാനും കേരള ലളിതകലാ അക്കാദമിയുടെ മുന്‍ പ്രസിഡന്റുമായ് ശ്രീ. യേശുദാസനെ ഹാര്‍ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് നിങ്ങളെ അറിയിക്കാനുള്ള മറ്റൊരു കാര്യം കാര്‍ട്ടൂണ്‍ രംഗത്തും മാധ്യമപ്രവര്‍ത്തനത്തിലും നല്‍കിയ വിലപ്പെട്ട സംഭാവന പരിഗണിച്ച് 2019 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ശ്രീ. യേശുദാസന് നല്‍കും എന്നതാണ്. ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ കാര്‍ട്ടൂണ്‍ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയായ അദ്ദേഹം പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ കുലപതിയാണ്. കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ സ്ഥാപക ചെയര്‍മാനും കേരള ലളിതകലാ അക്കാദമിയുടെ മുന്‍ പ്രസിഡന്റുമാണ് ശ്രീ. യേശുദാസന്‍. അദ്ദേഹത്തെ ഹാര്‍ദമായി അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി വ്യക്തമാക്കി.

യേശുദാസന്‍ വരച്ച ആദ്യത്തെ കാര്‍ട്ടൂണ്‍ ‘ലോകം യുദ്ധക്കൊതിയനെന്നു വിളിച്ചിരുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡഗ്ലസ് ഒരു ആറ്റം ബോബുമായി നൃത്തം ചവിട്ടുന്നതായിരുന്നു. ‘ചന്തു’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പംക്തി.

ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്‌സ് വീക്കിലിയില്‍ പരിശീലനം നേടിയ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളാണ് യേശുദാസന്‍. വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളുടെ മാത്രം പ്രത്യേകതയാണ്.

ജനയുഗം പത്രാധിപസമിതിയുടെ ആവശ്യപ്രകാരം ‘കിട്ടുമ്മാവന്‍’ എന്ന ‘പോക്കറ്റ്’ കാര്‍ട്ടൂണ്‍ 1959 ജൂലായ് 19-മുതല്‍ അദ്ദേഹം വരച്ച് തുടങ്ങി. ‘സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും’ അഭിപ്രായം പറയുന്ന ‘കിട്ടുമ്മാവന്‍’ വായനക്കാര്‍ക്കിടയില്‍ പെട്ടെന്ന് ജനപ്രീതിയാര്‍ജ്ജിച്ചു.

ഈ കഥാപാത്രത്തോടൊപ്പം പൈലി, കാര്‍ത്ത്യായനി, പാച്ചരന്‍ ഭാഗവതര്‍, ചെവിയന്‍ പപ്പു, കാഥികന്‍ കിണറ്റുകുഴി, അയല്‍ക്കാരന്‍ വേലുപിള്ള, ചായക്കടക്കാരന്‍ മമ്മൂഞ്ഞ്, മാത്തനേഡ് തുടങ്ങി യേശുദാസന്റെ പല കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടാനും ജനശ്രദ്ധയാകര്‍ഷിക്കാനും തുടങ്ങി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളില്‍ യേശുദാസന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ കിട്ടുമ്മാവനായും, പൈലിയായും വേഷം ധരിച്ചെത്തുക ആരാധകരുടെ പതിവായി മാറി.

1984ല്‍ കെ.ജി. ജോര്‍ജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ എന്ന മലയാള ചലച്ചിത്രത്തിന് സംഭാഷണം നിര്‍വഹിച്ചത് യേശുദാസനായിരുന്നു. 1992-ല്‍ എ.ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാന്‍’ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചതും ഇദ്ദേഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News