ഇന്ന് 4230 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു; കോവിഡ് മുന്നണി പോരാളികളുടെ ആദ്യ ഡോസ് വാക്സിനേഷന്‍ വ്യാഴാഴ്ച മുതല്‍

സംസ്ഥാനത്ത് ഇന്ന് 4230 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 106 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (37) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 10, എറണാകുളം 18, കാസര്‍ഗോഡ് 1, കൊല്ലം 6, മലപ്പുറം 26, പത്തനംതിട്ട 1, തിരുവനന്തപുരം 37, തൃശൂര്‍ 7 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1398) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 208, എറണാകുളം 1167, കാസര്‍ഗോഡ് 55, കൊല്ലം 458, മലപ്പുറം 503, പത്തനംതിട്ട 58, തിരുവനന്തപുരം 1398, തൃശൂര്‍ 383 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,30,775 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.

ആരോഗ്യ പ്രവര്‍ത്തകരുടെ വാക്സിനേഷന്‍ അന്തിമഘട്ടത്തിലായിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളുടെ ആദ്യ ഡോസ് വാക്സിനേഷന്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. പോലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News