കായകല്‍പ്പ പുരസ്‌കാര നേട്ടത്തിന്റെ നിറവിലാണ് ചങ്ങനാശേരി നഗര പ്രാഥമിക ആരോഗ്യകേന്ദ്രം

കേരളത്തിലെ മികച്ച നഗര പ്രാഥമിക ആരോഗ്യകേന്ദ്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ പുരസ്‌കാര നേട്ടത്തിന്റെ നിറവിലാണ് ചങ്ങനാശേരി നഗര പ്രാഥമിക ആരോഗ്യകേന്ദ്രം.

പിഎച്ച്‌സിയില്‍ എത്തുന്ന രോഗികളെ പരിശോധിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഇവിടുത്തെ പ്രവര്‍ത്തനം. രോഗികള്‍ക്കായി കൌണ്‍സിലിങ്ങ് ക്ലാസുകള്‍, ജീവിതശൈലി രോഗ പരിശോധനകള്‍, വയോജന ക്ലിനിക്ക്, കൌമാര ക്ലിനിക്ക് സര്‍വിസ് തുടങ്ങി നിരവധി സേവനങ്ങളാണ് ചങ്ങാനാശ്ശേരി പെരുന്നയിലെ ഈ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്.

രോഗികളോടുള്ള ഇടപെടല്‍, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ആശുപത്രിയും പരിസരവും പരിപാലിക്കുന്നതിലുള്ള മികവ്, ജീവനക്കാരുടെ പ്രവര്‍ത്തനം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷമാണ് പെരുന്ന യുപിഎച്ച്‌സി പുരസ്‌കാരത്തിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.

നഗരപരിധിയിലെ പിന്നാക്കാവസ്ഥയിവുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യപരിപാലനം ലക്ഷ്യമാക്കിയാണ് 2015ല്‍ പെരുന്ന യുപിഎച്ച്‌സി പ്രവര്‍ത്തനമാരംഭിച്ചത്.

ചീട്ട് എടുക്കുന്നത് മുതല്‍ ഡോക്ടറുടെ പരിശോധന, മരുന്നുകള്‍, ലാബ് പരിശോധനകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സൗജ്യനമാണ്. പ്രതിമാസം രണ്ടായിരത്തോളം ആളുകളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്

ചങ്ങനാശേരി നഗരസഭയിലെ ആകെയുള്ള 37 വാര്‍ഡുകളില്‍ 33 വാര്‍ഡുകള്‍ യുപിഎച്ച്‌സിയുടെ പ്രവര്‍ത്തന പരിധിയിലുണ്ട്, ഈ വാര്‍ഡുകളിലെ ആശ വര്‍ക്കര്‍മാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മെഡിക്കല്‍ ഓഫീസറും ഡോക്ടറും നഴ്‌സുമാരും ഉള്‍പ്പടെ 14 ജീവനക്കാര്‍ യുപിഎച്ചസിയുടെ ഭാഗമാണ്. പൈപ്പ് കമ്പോസ്റ്റ്, ഹരിത കര്‍മസേന, എന്നിവയുടെ സഹായത്തോടെ മാലിന്യ നിര്‍മാര്‍ജനവും കുറ്റമറ്റരീതിയില്‍ നടക്കുന്നുണ്ട്.

മെഡിക്കല്‍ മാലിന്യങ്ങല്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഇമേജിനാണ് കൈമാറുന്നത്. കഴിഞ്ഞ രണ്ട് തവണയും രണ്ടാംസ്ഥാനത്തെത്തിയ ഈ പ്രാഥമിക കേന്ദ്രത്തിന് ലഭിച്ച പുരസ്‌കാര നേട്ടം അര്‍ഹതക്കുള്ള അംഗീകാരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News