ലോറിയിൽ കഞ്ചാവ് കടത്താൻ ശ്രമം; രണ്ടു പേര്‍ പിടിയില്‍

തമിഴ്നാട്ടിൽ നിന്നും ലോറിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പറവൂർ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി.

പറവൂർ സ്വദേശികളായ ദീപേഷ്, ലിബിൻ എന്നിവരെയാണ് ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവും, ഹാഷിഷ് ഓയിലും സഹിതം എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും 7 കിലോ കഞ്ചാവും ഒന്നര കിലോ ഹാഷിഷ് ഓയിലും കണ്ടെടുത്തു.

നോർത്ത് പറവൂർ എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടി കൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here