തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ; വിവിധ വകുപ്പുകളിലായി  തസ്തികകള്‍ സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

നിയമനവിഷയത്തില്‍ പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി തെളിവുകളടക്കം നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി നല്‍കിയത്. പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

27000 സ്ഥിരം തസ്തികള്‍ ഉള്‍പ്പെടെ 44000 തസ്തികള്‍ ഈ സര്‍ക്കാര്‍ സൃഷ്ടിച്ചു. 157911 പേര്‍ക്ക് പിഎസ്സി വഴി ഈ സര്‍ക്കാര്‍ ജോലി നല്‍കി. ഈ സര്‍ക്കാര്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദിവാസി വിഭാഗങ്ങള്‍ക്കുള്‍പ്പെടെ മുന്‍ഗണന നല്‍കിയാണ് തസ്തികകള്‍
ഫെബ്രുവരി അവസാനിക്കുന്ന എല്ലാ റാങ്ക് പട്ടികയും ആറ് മാസം വരെ നീട്ടി നല്‍കിയിട്ടുണ്ട്.

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. തോട്ടം മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയ വി. നമശിവായത്തിന്റെ ശുപാര്‍ശ പരിഗണിച്ചാണ് ഡയറക്ടറേറ്റ് രൂപീകരിക്കുന്നത്. തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനുള്ള നയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്വതന്ത്ര ഡയറക്ടറേറ്റ് സഹായകമാകുമെന്ന് സര്‍ക്കാര്‍ കരുതുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വനം വകുപ്പില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും 500 പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കും. ഇതിനുവേണ്ടി പി.എസ്.സി മുഖേന സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തും. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കുന്നത്. എന്നാല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും.

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, അനധികൃത കുടിയേറ്റം തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പില്‍ പരിചിതരായ ജീവനക്കാരുടെ കുറവുണ്ട്. ഇത് കണക്കിലെടുത്താണ് ആദിവാസി സമൂഹത്തില്‍ നിന്നും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ തീരുമാനിച്ചത്.

സംസ്ഥാന ബെവറേജ് കോര്‍പ്പറേഷനില്‍ പുതിയ സ്റ്റാഫ് പാറ്റേണിന് അംഗീകാരം നല്‍കി. ഇതുപ്രകാരം 1720 തസ്തികകള്‍ക്കു കൂടി അംഗീകാരം ലഭിച്ചു. 261 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. പുതിയ തീരുമാനത്തിന്റെ ഫലമായി വിവിധ തസ്തികകളിലായി 672 പേര്‍ക്ക് നിയമനം ലഭിക്കും.

ഓഫീസ് / ഷോപ്പ് അറ്റന്‍ഡിന്റെ തസ്തികയില്‍ 258 പേര്‍ക്കും എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ 136 പേര്‍ക്കും പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 261 പേര്‍ക്ക് നിയമനം കിട്ടും. സ്വീപ്പര്‍ തസ്തികയില്‍ 17 പേര്‍ക്കാണ് നിയമനം കിട്ടുക.

പുരാവസ്തു വകുപ്പില്‍ 14 സ്ഥിരം തസ്തികകളും കരാര്‍ അടിസ്ഥാനത്തില്‍ 26 തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പുരാരേഖാ വകുപ്പില്‍ 22 സ്ഥിരം തസ്തികകളും 39 കരാര്‍ തസ്തികകളും സൃഷ്ടിക്കും.

സംസ്ഥാനത്ത് 25 പുതിയ പോലീസ് സബ്ഡിവിഷനുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. കാട്ടാക്കട, വര്‍ക്കല, ശാസ്താംകോട്ട, കോന്നി, റാന്നി, അമ്പലപ്പുഴ, ഇടുക്കി, പീരുമേട്, എറണാകുളം സെന്‍ട്രല്‍, മുനമ്പം, പുത്തന്‍കുരിശ്, ഒല്ലൂര്‍, വലപ്പാട്, ചിറ്റൂര്‍, മണ്ണാര്‍കാട്, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, ഫറോക്ക്, പേരാമ്പ്ര, സുല്‍ത്താന്‍ബത്തേരി, കൂത്തുപറമ്പ്, പേരാവൂര്‍, പയ്യന്നൂര്‍, ബേക്കല്‍. ഇതിനുവേണ്ടി 25 ഡെപ്യൂട്ടി സൂപ്രണ്ട് / അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികകള്‍ സൃഷ്ടിക്കും.

സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ 39 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കയര്‍ പിത്ത് ഡിവിഷനിലേക്ക് 18 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പില്‍ 32 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ലോ കോളേജുകളില്‍ അധിക ബാച്ചുകള്‍ ആരംഭിക്കുന്നതിന് 13 അധ്യാപക തസ്തകകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ കായക്കൊടി കെ.പി.ഇ.എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കൊമേഴ്സ് ബാച്ചില്‍ 4 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കായിക യുവജനകാര്യ ഡയറക്ടറേറ്റിനു കീഴില്‍ 10 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News