ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു

ആലപ്പുഴ വട്ടക്കായലില്‍ വിനോദയാത്രികരുമായുള്ള കായല്‍ യാത്രയ്ക്കിടയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു. സഞ്ചാരികള്‍ക്ക് കാഴ്ച്ചകള്‍ ആസ്വദിക്കുവാന്‍ വേണ്ടി വട്ടക്കായലിലെ ഹൗസ് ബോട്ട് ടെര്‍മിനലില്‍ ബോട്ട് അടുപ്പിച്ച് സഞ്ചാരികള്‍ ബോട്ടില്‍ നിന്നും ടെര്‍മിനലിലേയ്ക്ക് ഇറങ്ങുന്ന സമയത്താണ് തീ പിടിച്ചത്. അതുകൊണ്ട് ആളപായമില്ലെന്നാണ് വിവരം. ബോട്ടിലുണ്ടായിരുന്ന 12 ഓളം സഞ്ചാരികളും ഹൗസ് ബോട്ടിലെ ജീവനക്കാരും പരിക്കുകളില്ലാതെ രക്ഷപെട്ടു.

മറ്റ് ഹൗസ് ബോട്ടിലെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ഓടിയെത്താന്‍ കഴിയുന്ന വിധത്തില്‍ കരയോട് ചേര്‍ന്നുള്ള ഹൗസ് ടെര്‍മിനലില്‍ വെച്ചുള്ള തീപിടുത്തമായതിനാല്‍ പെട്ടെന്ന് നാട്ടുകാര്‍ക്കും ഹൗസ് ബോട്ട് തൊഴിലാളികള്‍ക്കും തീയണയ്ക്കാന്‍ സാധിച്ചു.

കായലില്‍ നിന്നും ബക്കറ്റുകളില്‍ വെള്ളം കോരിയും ബോട്ടിലുണ്ടായിരുന്ന ചെറിയ പമ്പ് ഉപയോഗിച്ചും തീയണയ്ക്കുവാന്‍ സാധിച്ചതിനാല്‍ ഹൗസ് ബോട്ട് പൂര്‍ണ്ണമായും കത്തിനശിക്കാതെ സംരക്ഷിക്കുവാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞു.

ആലപ്പുഴ അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും ചെറിയബോട്ടില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ വട്ടക്കായലിലെ തീ പിടിച്ച ഹൗസ് ബോട്ടില്‍ എത്തി തീപ്പിടുത്തത്തിലൂടെ ഉണ്ടായ നഷ്ടങ്ങള്‍ രേഖപ്പെടുത്തുകയും ബോട്ടില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News