ചവറയിൽ സ്വത്ത് സ്വന്തമാക്കാന്‍ മകനും മരുമകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി

കൊല്ലം ചവറയിൽ സ്വത്ത് ലഭിക്കാനായി മകനും മരുമകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. കേസിൽ
ദേവകിയുടെ മകൻ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം ഒന്നിനാണ് വീടിനുള്ളിൽ തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനി ദേവകിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടേത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനായിരുന്നു രാജേഷിൻ്റെയും ശാന്തിനിയുടെയും ശ്രമം. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് വ്യക്തമായി.

ഇതിന്റെ അടിസ്ഥാനത്തിൽ രാജേഷിനെയും ശാന്തിനിയെയും ചോദ്യം ചെയ്തതോടെയാണ് ദാരുണ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. അമ്മയുമായി രാജേഷ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. അമ്മയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും സ്വന്തമാക്കാൻ അമ്മയെ കൊല്ലുകയായിരുന്നെന്ന് പ്രതികള്‍
പൊലീസിനോട് സമ്മതിച്ചു. ഇരു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News